സാമ്പത്തിക പ്രതിസന്ധി; കേന്ദ്രവുമായുള്ള ചര്‍ച്ച പരാജയം; അധികവായ്പയ്ക്ക് അനുമതിയില്ല


ന്യൂഡല്‍ഹി: അധികമായി കടമെടുക്കുന്നതിന് അനുമതി സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരുമായി കേരളം നടത്തിയ ചര്‍ച്ച പരാജയം. 19,370 കോടി രൂപ കൂടി കട മെടുക്കുന്നതിന് സംസ്ഥാനം അനുമതി തേടിയെങ്കിലും കേന്ദ്രം അംഗീകരിച്ചില്ലെന്ന് ചീഫ് സെക്രട്ടറി ഡോ. വി വേണു അറിയിച്ചു.

സുപ്രീം കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ധനകാര്യമന്ത്രാലയ സെക്രട്ടറി, അഡീഷണല്‍ സെക്രട്ടറി, അഡീഷണല്‍ സോളിസെറ്റര്‍ ജനറല്‍ എന്നിവരുമായി സംസ്ഥാന ചീഫ് സെക്രട്ടറി ധനകാര്യ സെക്രട്ടറി മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ ചര്‍ച്ച നടത്തിയത്. സംസ്ഥാനം 19,370 കോടി രൂപ അധികമായി വേണമെന്ന നിര്‍ദേശമാണ് മുന്നോട്ടു നച്ചത്. ഇക്കാര്യം ധനകാര്യവകുപ്പ് സെക്രട്ടറി പരിശോധിച്ചെങ്കിലും അതിനോട് യോജിക്കാന്‍ തയ്യാറായില്ലെന്ന് വേണു പറഞ്ഞു.

പതിമൂവായിരത്തി അറുന്നൂറ്റി എട്ട് കോടി രൂപ കടമെടുക്കാന്‍ കേരളത്തിന് അര്‍ഹതയുണ്ടെന്ന് കേന്ദ്രം സമ്മതിച്ചതോടെ സംസ്ഥാനത്തിന് നല്‍കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. കൂടുതല്‍ തുക എടുക്കുന്ന കാര്യത്തില്‍ കേന്ദ്രവും കേരളവും ചര്‍ച്ച നടത്തണമെന്നായിരുന്നു കോടതി നിര്‍ദേശം.

തിങ്കളാഴ്ച കേസ് സൂപ്രീം കോടതി പരിഗണിക്കും. കേരളത്തിനായി കപില്‍ സിബല്‍ ഹാജരാകും. ചര്‍ച്ചയിലെ തീരുമാനം സംസ്ഥാനം കോടതിയെ അറിയിക്കും.


Read Previous

ഇന്ന് വനിതാ ദിനം: വനിതാ സംരംഭകർക്ക് 40 ലക്ഷം വരെ സബ്സിഡി; വിവിധ പദ്ധതികളുമായി സർക്കാർ

Read Next

‘കോണ്‍ഗ്രസ് എന്‍റെ ജീവനാണ്’; മുരളിക്കായി ചുവരെഴുതി പ്രതാപന്‍ – വിഡിയോ

Leave a Reply

Your email address will not be published. Required fields are marked *

Most Popular