സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്നത് 15 ലക്ഷം ഫയല്‍’; അടിസ്ഥാന രഹിതമെന്ന് സര്‍ക്കാര്‍


തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ 15 ലക്ഷം ഫയല്‍ കെട്ടിക്കിടക്കുന്നു എന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് അറിയിച്ചു. ഓരോ മാസവും ലഭിക്കുന്ന ആകെ തപാലുകളില്‍ ഭൂരിഭാഗവും പഴയ ഫയലുകളുമായി ബന്ധപ്പെട്ട കമ്മ്യൂണിക്കേഷന്‍ ആയിരിക്കും. ശേഷിക്കുന്ന പുതിയ തപാലുകള്‍ പുതിയ ഫയലുകള്‍ ആയി ക്രിയേറ്റ് ചെയ്ത് നടപടി സ്വീകരിക്കും. ജനുവരി മാസത്തെ ഫയല്‍ പെന്‍ഡന്‍സി 3,04,556 ല്‍ നിന്നും ഏപ്രില്‍ മാസാവസാനത്തില്‍ 2,99,363 ആയിട്ടുണ്ട്.

സെക്രട്ടേറിയറ്റില്‍ ഓരോ മാസവും ലഭിക്കുന്ന തപാലുകളുടെയും ക്രിയേറ്റ് ചെയ്യപ്പെടുന്ന ഫയലുകളുടെയും തീര്‍പ്പാക്കുന്ന ഫയലുകളുടെയും അവശേഷിക്കുന്ന ഫയലുകളുടെയും എണ്ണം രേഖപ്പെടുത്തിയ പ്രതിമാസ പ്രവര്‍ത്തന പത്രികയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ 2024 ജനുവരി, ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ സ്ഥിതി വിവര കണക്ക് മാസം, ഓരോ മാസവും ലഭിച്ച തപാല്‍, ക്രിയേറ്റ് ചെയ്യപ്പെട്ട പുതിയ ഫയലുകള്‍, അവശേഷിച്ചവയില്‍ ആ മാസം തീര്‍പ്പാക്കിയ ഫയലുകള്‍, തീര്‍പ്പാക്കാന്‍ അവശേഷിക്കുന്ന ഫയലുകള്‍ എന്ന ക്രമത്തില്‍;

ജനുവരി- 1,47,672- 33,088- 37,619- 3,04,556.

ഫെബ്രുവരി- 1,40,855- 32,801- 39,973- 3,05,601.

മാര്‍ച്ച്- 1,28,189- 30,703- 43,693- 3,00,558.

ഏപ്രില്‍- 1,17,864- 26,174- 34,990- 2,99,363.

ഇ- ഓഫീസ് സംവിധാനം ഉപയോഗിക്കുന്ന ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങ ളിലെയും സര്‍ക്കാര്‍ ഓഫീസുകളിലെ ഫയലുകളുടെയും തപാലുകളുടെയും സ്ഥിതി വിവര കണക്കുകള്‍ ലഭിക്കുന്ന http://eoffice.gov.in പരിശോധിച്ചാല്‍ കേരള ഗവണ്‍മെന്റ് സെക്രട്ടേറിയറ്റിലെ ഫയലുകളുടെ ഓരോ ദിവസത്തെയും സ്ഥിതി വിവര കണക്കുകള്‍ കാണാനാകും. സെക്രട്ടേറിയറ്റില്‍ ആകെ ക്രിയേറ്റ് ചെയ്ത ഫയലുകളുടെയും അതില്‍ നിലവില്‍ തീര്‍പ്പാക്കാന്‍ അവശേഷിക്കുന്ന ഫയലുകളുടെയും എണ്ണം കൃത്യമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇന്ത്യയിലൊട്ടാകെ ഇ- ഓഫീസ് നവീകരണ പ്രവര്‍ത്തികള്‍ നടന്നുവരികയാണ്. അതിന്റെ ഭാഗമായി കേരളത്തിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലെയും ഇ- ഓഫീസ് സംവിധാനം നടപ്പിലാക്കുന്നതിനും നവീകരിക്കുന്നതിനുമുള്ള നടപടികള്‍ ത്വരി തഗതിയില്‍ നടക്കുന്നു. നവീകരണ പ്രക്രിയ പൂര്‍ത്തിയായ ശേഷം ഇ-ഓഫീസ് സിറ്റിസണ്‍ പോര്‍ട്ടല്‍ പുനര്‍രൂപകല്‍പ്പന ചെയ്തത് കൂടുതല്‍ വ്യക്തതയുള്ള വിവരം പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന വിധത്തില്‍ നവീകരിക്കും. ഇ- ഓഫീസ് സിറ്റിസണ്‍ പോര്‍ട്ടലിലെ വിവരങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുവാന്‍ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററി (എന്‍.ഐ.സി) നോടും കേരള ഐ.ടി. മിഷനോടും ആവശ്യപ്പെട്ടിട്ടുണ്ട്.


Read Previous

എയർഇന്ത്യയുടെ അനാസ്ഥ: കന്യാകുമാരി സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിയത് 14 മണിക്കൂറിന് ശേഷം.

Read Next

ഭരണനേട്ടങ്ങളല്ല, വര്‍ഗീയവിഷം ചീറ്റി വോട്ടുപിടിയ്ക്കാന്‍, ബി.ജെ.പി

Leave a Reply

Your email address will not be published. Required fields are marked *

Most Popular