സഊദി കെ.എം.സി.സി നാഷണൽ സോക്കറിന് മെയ്‌ 17ന് ജിദ്ദയിൽ തുടക്കമാവും


സഊദി കെ.എം.സി.സി നാഷണൽ കമ്മിറ്റി സ്‌പോർട്‌സ് വിംഗിന്റെ നേതൃത്വത്തി ലുള്ള ദേശീയ ഫുട്‌ബോൾ മേളക്ക് മെയ് 17 വെള്ളിയാഴ്ച തുടക്കമാവുകയാണ്. ജിദ്ദ, റിയാദ്, ദമ്മാം, യാമ്പു തുടങ്ങി നാലു പ്രവിശ്യകളിലായി സൗദിയിൽ ആദ്യമായാണ് ഒരു ഫുട്‌ബോൾ മേള നടക്കുന്നത്. സിഫ്, റിഫ, ഡിഫ, യിഫ തുടങ്ങി അതാത് പ്രവിശ്യ കാൽപ്പന്ത് കൂട്ടായ്മകളുമായി സഹകരിച്ചാണ് മൽസരങ്ങൾ സംഘടിപ്പിക്കുന്നത്.

ജിദ്ദയിൽ നിന്നും മൂന്ന് റിയാദ്, ദമ്മാം എന്നിവിടങ്ങളിൽനിന്ന് രണ്ട് ടീമുകൾ വീതവും യാമ്പുവിൽ നിന്നും ഒരു ടീമുമാണ് മത്സരത്തിനായി ബൂട്ട് കെട്ടുന്നത്. സൗദി പ്രവാസ ചരിത്രത്തിലെ ഏറ്റവും വലിയ പ്രൈസ് മണിയാണ് വിജയിയെ കാത്തിരിക്കുന്നത്. ഓരോ ടീമിലും ഐ ലീഗ്, സന്തോഷ് ട്രോഫി താരങ്ങളടക്കമുള്ളവർ കളത്തിലിറങ്ങും. ഉൽഘാടനം ജിദ്ദയിലും സെമി ഫൈനൽ മൽസരങ്ങൾ ദമ്മാമിലും ജിദ്ദയിലുമായി നടക്കുമ്പോൾ കലാശ പോരാട്ടം റിയാദിലുമായാണ് ക്രമീകരിച്ചിരിക്കുന്നത്.

ഫുട്‌ബോൾ ടൂർണമെന്റിനോടനുബന്ധിച്ച് ലക്കി ഡ്രോ കൂപ്പണും പുറത്തിറക്കുന്നുണ്ട്. 8 ഗ്രാം വീതമുള്ള 20 സ്വർണ നാണയങ്ങളും മറ്റനേകം സമ്മാനങ്ങളും ഭാഗ്യശാലികൾ ക്കായി സമ്മാനിക്കും. 501 അംഗ ടൂർണ്ണമെൻറ് സംഘാടക സമിതിക്ക് രൂപം നൽകിയി ട്ടുണ്ട്. കെ.പി മുഹമ്മദ് കുട്ടി, അഷ്‌റഫ് വേങ്ങാട്ട്, ഖാദർ ചെങ്കള മുഖ്യരക്ഷാധികാരി കളാണ്. ചെയർമാൻ കുഞ്ഞുമോൻ കാക്കിയ, ജനറൽ കൺവീനർ ബേബി നീലാമ്പ്ര, ട്രഷറർ അഹമ്മദ് പാളയാട്ട്, ചീഫ് കോർഡിനേറ്റർ മുജീബ് ഉപ്പട, ടീം കോർഡിനേഷൻ അബു കട്ടുപ്പാറ, ജിദ്ദ റീജ്യണൽ: ചെയർമാൻ അബൂബക്കർ അരിമ്പ്ര, കൺവീനർ നിസാം മമ്പാട്, ട്രഷറർ വി.പി മുസ്തഫ, കോർഡിനേറ്റർ ഇസ്മായിൽ മുണ്ടകുളം, റിയാദ് റീജ്യണൽ: ചെയർമാൻ സി.പി മുസ്തഫ, കൺവീനർ ഉസ്മാൻ അലി പാലത്തിങ്ങൽ, ട്രഷറർ ഷുഹൈബ് പനങ്ങാങ്ങര, കോഡിനേറ്റർ സത്താർ താമരത്ത്, ഈസ്റ്റേൺ പ്രോവിൻസ്: ചെയർമാൻ മുഹമ്മദ് കുട്ടി കോഡൂർ, കൺവീനർ ആലിക്കുട്ടി ഒളവട്ടൂർ, ട്രഷറർ സിദ്ദീഖ് പാണ്ടികശാല, യാമ്പു റീജ്യണൽ: സിറാജ് മുസ്ല്യാരകത്ത്, കൺവീനർ മാമുക്കോയ ഒറ്റപ്പാലം, ട്രഷറർ ഷറഫുദ്ദീൻ പിലീരി എന്നിവരാണ് പ്രധാന ഭാരവാഹികൾ.

ചാംസ് സബിൻ എഫ്.സി, റീം റിയൽ കേരള എഫ്.സി, എൻ കംഫർട്ട്‌സ് എ.സി.സി, എച്ച്.എം.ആർ എഫ്.സി യാമ്പു, കറി പോർട്ട് റോയൽ ഫോക്കസ് ലൈൻ എഫ്.സി, ഫൂച്ചർ മൊബിലിറ്റി യൂത്ത് ഇന്ത്യ, ഫസഫിക് ലെജിസ്റ്റിക് ബദർ എഫ്.സി, ദീമ ടിഷ്യൂ ഖാലിദിയ എഫ്.സി എന്നീ എട്ട് ടീമുകളാണ് നാല് പ്രവിശ്യകളിൽ നിന്നായി മൽസര ത്തിൽ മാറ്റുരക്കുന്നത്. ലുലു ഹൈപ്പർ മാർക്കറ്റ്, ഹൗസ് കെയർ, അൽ ആസ്മി ഗ്രൂപ്പ് , ഫ്രണ്ടി മൊബൈലി , ഫ്രണ്ടി പാക്കേജ് , ജെ.എൻ.എച്ച് ഹോസ്പിറ്റൽ, സോണാ ജ്വല്ലേഴ്‌സ്, ചാംസ് കറി പൗഡർ, എയർ ലിങ്ക്-ബി.എം കാർഗോ, ഗ്ലോബൽ ട്രാവൽസ്, ടി.വി.എസ് ഗ്രൂപ്പ് തുടങ്ങിയ സ്ഥാപനങ്ങളാണ് ടൂർണമെൻറിന്റെ പ്രധാന പ്രായോജകർ.

വാർത്താ സമ്മേളനത്തിൽ പങ്കെടുത്തവർ കുഞ്ഞുമോൻ കാക്കിയ , അഹമ്മദ് പാളയാട്ട് , നിസാം മമ്പാട് , മുജീബ് പൂക്കോട്ടർ , വി.പി മുസ്തഫ , ബേബി നീലാ മ്പ്ര, മുജീബ് ഉപ്പട , അബു കട്ടുപ്പാറ


Read Previous

പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും’- എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു

Read Next

എയർഇന്ത്യയുടെ അനാസ്ഥ: കന്യാകുമാരി സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിയത് 14 മണിക്കൂറിന് ശേഷം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular