സൗദിയില്‍ പ്രതിദിന കോവിഡ് കേസുകള്‍ ഉയരുന്നു, പുതിയ കേസുകള്‍ സ്ഥിരീകരി ച്ചത് 1,028 കൊറോണ വാക്സിന്‍ എടുത്തവര്‍ 75,28,583 പേര്‍


റിയാദ്: സൗദിയില്‍ ഇന്നു ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്ക് അനുസരിച്ച് പുതിയ രോഗവഹകരുടെ എണ്ണം 1,028 ആണ് രോഗമുക്തി നേടിയത് 824 പേര്‍ അതേസമയം 12 കോവിഡ് മരണവും സ്ഥിരീകരിച്ചു.

രാജ്യത്ത് നിലവില്‍ ആകെ കോവിഡ് പോസറ്റിവ് ഉള്ള ആളുകളുടെ എണ്ണം 9,818 ആണ്.. ഇവരില്‍ 1,145 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതർ 408,038 ഉം മരണ നിരക്ക് 6,858 ഉം രോഗമുക്തി നേടിയവര്‍ 391,362 ആയി രോഗമുക്തി നിരക്ക് 95.97 82ശതമാനമായി. 431 പേർക്ക് കോവിഡ് പോസറ്റിവ് രേഖപെടുത്തിയ റിയാദ് മേഖലയി ലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൂടുതൽ രോഗികളെ കണ്ടെത്തിയത്.

സൗദിയിലെ ചെറുതും വലുഎട്ട്തുമായ 206 പട്ടണങ്ങള്‍ രോഗത്തിന്‍റെ പിടിയിലുള്ളത്.. 2021 ഏപ്രില്‍ ഇരുപത് വരെ രാജ്യത്ത് വാക്സിന്‍ സ്വീകരിച്ചവര്‍ 75,28,583 പേരാണ് കോവിഡ് റിപ്പോര്‍ട്ട്‌ ചെയ്ത തിന് ശേഷം ഇതുവരെ ആകെ 16,352,116 പി.സി.ആര് ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനുള്ളില്‍ മാത്രം 58,507 സ്രവ സാമ്പിളുകള്‍ ടെസ്റ്റ് നടത്തി,

ലോകത്താകമാനം കൊവിഡ് ബാധിതരുടെ എണ്ണം 14.28 കോടി പിന്നിട്ടു. ഇതുവരെ, 3,060,977 പേരാണ് വൈറസ് ബാധമൂലം മരണ മടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം 122,319,076 ആയി ചികിത്സ യിലുള്ളവര്‍, 18,301,482 പേര്‍ ലോകത്ത് കോവിഡ് ബാധിതരുടെ, എണ്ണത്തില്‍ ഒന്നാംസ്ഥാ നത്ത് അമേരിക്കയും രണ്ടാംസ്ഥാനത്ത് ഇന്ത്യയും മൂന്നാം സ്ഥാനത്ത് ബ്രസീലുമാണ്.. ലോകത്താക മാനം ആകെ രോഗമുക്തി നിരക്ക് 80.42 ശതമാനമാണ്.


Read Previous

ഫേസ്ബുക്ക്‌ വിവാദം: ജില്ലാ പൊലീസ് മേധാവിക്ക് പരാതിയുമായി കായംകുളം എം.എൽ.എ യു.പ്രതിഭ.

Read Next

മക്കയിലെ ഹറം പളളിയിൽ (മസ്ജിദുൽ ഹറാം) സുരക്ഷാ ഉദ്യോഗസ്ഥരായി വനിതകളും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular