ഫേസ്ബുക്ക്‌ വിവാദം: ജില്ലാ പൊലീസ് മേധാവിക്ക് പരാതിയുമായി കായംകുളം എം.എൽ.എ യു.പ്രതിഭ.


ആലപ്പുഴ: ഫേസ്‌ബുക്കിലിട്ട രണ്ട് പോസ്‌റ്റുകൾ വിവാദമായതിന് പിന്നാലെ ജില്ലാ പൊലീസ് മേധാവിക്ക് പരാതിയുമായി കായംകുളം എം.എൽ.എ യു.പ്രതിഭ. തന്റെ ഫേസ്‌ബുക്ക് അക്കൗണ്ട് ആരോ ഹാക്ക് ചെയ്‌തു എന്ന് കാട്ടിയാണ് എം.എൽ.എ പരാതി നൽകിയത്. ‘പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും’ എന്നായിരുന്നു ഇന്നലെ രാത്രി പ്രതിഭയുടെ ഫേസ്‌ബുക്ക് അക്കൗണ്ടിൽ ആദ്യം വന്ന പോസ്‌റ്റ്. ഇത് വൻ വിവാദമായതോടെ ആരെ ഉദ്ദേശിച്ചാണ് പോസ്‌റ്റെന്ന് നിരന്തരം ചോദ്യം ഉയർന്നു. തുടർന്ന് വിവാദമായ ഈ പോസ്‌റ്റ് ഡിലീ‌റ്റ് ചെയ്‌തു പകരം തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു എന്ന വിശദീകരണവുമായി പോസ്‌റ്റ് വന്നു. എന്നാൽ പിന്നീട് ഇതും പിൻവലിച്ചു.

പാർട്ടിയിലെ ജില്ലയിൽ നിലനിൽക്കുന്ന വിഭാഗീയതയെ സൂചിപ്പിക്കുന്ന പോസ്‌റ്റുകളാണെന്ന വിവാദ മുണ്ടായതോടെയാണ് എം.എൽ.എ ഇന്ന് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരിക്കുന്നത്. സംഭവങ്ങളെ തുടർന്ന് യു.പ്രതിഭയുടെ ഫേസ്‌ബുക്ക് അക്കൗണ്ട് നീക്കം ചെയ്‌തിരിക്കുകയാണ്. പരാതിയുടെ മാതൃക എം.എൽ.എയെ പിന്തുണയ്‌ക്കുന്ന ഫേസ്‌ബുക്ക് ഗ്രൂപ്പുകളിലും പോസ്‌റ്റ് ചെയ്‌തിട്ടുണ്ട്


Read Previous

മക്കളുടെ ആരോഗ്യകാര്യത്തിൽ രക്ഷിതാക്കൾക്ക് കുറച്ച് ഉത്കണ്ഠ കൂടും ചിലകാര്യങ്ങള്‍ മറക്കാതെ ഇരിക്കുക.

Read Next

സൗദിയില്‍ പ്രതിദിന കോവിഡ് കേസുകള്‍ ഉയരുന്നു, പുതിയ കേസുകള്‍ സ്ഥിരീകരി ച്ചത് 1,028 കൊറോണ വാക്സിന്‍ എടുത്തവര്‍ 75,28,583 പേര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular