മക്കളുടെ ആരോഗ്യകാര്യത്തിൽ രക്ഷിതാക്കൾക്ക് കുറച്ച് ഉത്കണ്ഠ കൂടും ചിലകാര്യങ്ങള്‍ മറക്കാതെ ഇരിക്കുക.


പനിയും ചുമയുമുള്ള കുഞ്ഞുമായി തിരക്കിട്ട് ഡോക്ടറുടെ അരികിൽ ഒാടിയെത്തുമ്പോഴാകും കുഞ്ഞിന് ജനനസമയത്ത് എത്ര ഭാരമുണ്ടായിരുന്നു എന്നു ഡോക്ടർ ചോദിക്കുന്നത്. അപ്പോഴത്തെ വിഷമവും ടെൻഷനും കാരണം മിക്ക അമ്മമാരും ഇതൊക്കെ മറന്നുപോകും. ഡെലിവറി ഡിസ്ചാർജ് ഫയലിൽ എവിടെയോ കുറിച്ചിട്ടിരിക്കുന്ന വിവരങ്ങളാണ്. പനിച്ചുവിറച്ചു കിടന്ന കുഞ്ഞിനെയുമെടുത്ത് ആശുപത്രിയിലേക്ക് ഓടുന്നതിനിടെ ഇതൊക്കെ എ ടുക്കാൻ ആരാണ് ഒാർക്കുക?

മക്കളുടെ ആരോഗ്യകാര്യത്തിൽ രക്ഷിതാക്കൾക്ക് കുറച്ച് ഉത്കണ്ഠ കൂടും. ദേഹത്തിനു ചെറിയ ചൂടു തോന്നിയാലുടനേ പേടിച്ച് കുഞ്ഞിനെയും കൊണ്ട് ആശുപത്രിയിലേക്കെത്തുന്നതും അതുകൊണ്ടാണ്. പക്ഷേ, കുട്ടികളുടെ രോഗകാര്യത്തിലെ അമിത ഉത്കണ്ഠ പലപ്പോഴും അപകടങ്ങളിലേക്ക് നയിക്കാം.

ഗുളിക കഴിക്കേണ്ട വിധവും മറ്റും ഫാർമസിസ്റ്റ് പറഞ്ഞുതരുന്നത് അപ്പോഴത്തെ ടെൻഷനും വിഷമവും കാരണം ശരിയായി മനസ്സിലാക്കാനാകാതെ വരാം. കൊടുക്കേണ്ട മരുന്നിന്റെ അളവ് എത്രയാണെന്നറിയാതെ ഒരു മനക്കണക്കു വച്ച് കുട്ടിക്കു മരുന്ന് നൽകിയാൽ ചിലപ്പോൾ വലിയ അപകടം ഉണ്ടായെന്നുവരാം. അടുത്ത തവണ കുട്ടിയുമായി ഡോക്ടറെ കാണും മുമ്പ് അറിയാൻ ഇതാ ചില കാര്യങ്ങൾ.

പ്രധാന വിവരങ്ങൾ മറക്കരുത്

മക്കളുടെ രോഗവിവരങ്ങൾ ശരിയായി പറയാനറിയാത്ത ര ക്ഷിതാക്കളുടെ എണ്ണം ചെറുതല്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. കുഞ്ഞിനെയും കൊണ്ട് ഡോക്ടറെ കാണാൻ പോകുമ്പോൾ ഓർത്തുവ യ്ക്കേണ്ട ചില വിവരങ്ങളുണ്ട്.

∙ കുഞ്ഞിന്റെ രക്തഗ്രൂപ്പ്, ജനനസമയത്തെ ഭാരം, വാക്സിനേഷൻ വിവരങ്ങൾ തുടങ്ങിയവ രേഖപ്പെടുത്തിയ ഹെൽത് കാർഡ് ഡോക്ടറെ കാണാൻ പോകുമ്പോൾ കൈയിൽ കരുതണം. കുഞ്ഞിന് ഏതെങ്കിലും മരുന്നുകളോട് അലർജിയുണ്ടെങ്കിൽ ഇക്കാര്യം നിർബന്ധമായും ഈ കാർഡിൽ എഴുതിക്കണം.

∙ തൊട്ടുമുമ്പ് ഡോക്ടറെ കണ്ട സമയത്തെ പ്രിസ്ക്രിപ്ഷനും ഫയലും എടുക്കാൻ മറക്കേണ്ട. ഇതേ ആരോഗ്യപ്രശ്നത്തിന് മുമ്പ് ചികിത്സ തേടിയിട്ടുണ്ടോ എന്ന പോലുള്ള വിവരങ്ങൾ ഈ ഫയലിലുണ്ടാകും. തുടർച്ചയായി ചില രോഗലക്ഷണങ്ങൾ ആവർത്തിക്കുന്നത് തിരിച്ചറിയപ്പെടാത്ത മറ്റേതെങ്കിലും രോഗം കൊണ്ടാകാം. ഡോക്ടർക്ക് ഇതു മനസ്സിലാകണമെങ്കിൽ കുട്ടിയുടെ പഴയ ഫയലും കുറിപ്പടിയും ഒപ്പം കരുതിയേ മതിയാകൂ.

∙ ഡോക്ടറെ കാണാൻ പോകും മുമ്പുതന്നെ പറയേണ്ട വിവരങ്ങൾ കുറിച്ചുവയ്ക്കാം. ഡോക്ടറുടെ മുന്നിലിരിക്കുമ്പോൾ എല്ലാ കാര്യങ്ങളും ഓർമ വരണമെന്നില്ല. ∙ അസുഖത്തിനു കാരണമായ സംഗതിയെ കുറിച്ച് നിങ്ങൾക്ക് തോന്നുന്ന സംശയം പോലും ഡോക്റോടു പറയണം. രോഗലക്ഷണം കണ്ടുതുടങ്ങിയതെപ്പോൾ, അതിനു മുമ്പു കഴിച്ച ഭക്ഷണം, ചെയ്ത യാത്ര തുടങ്ങി രോഗത്തിലേക്ക് നയിക്കാൻ കാരണമായേക്കാവുന്ന സാഹചര്യങ്ങളെ ക്കുറിച്ചും പറയണം.

ചില കുട്ടികൾക്ക് പനിയോ മറ്റോ വരുന്നതിനു രണ്ടുദിവസം മുമ്പ് വയറിളക്കം ഉണ്ടാകാറുണ്ട്. ഇ ത്തരം ലക്ഷണങ്ങളും ഡോക്ടറോടു പറയാൻ മറക്കരുത്. ∙ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന സമയത്തും കുഞ്ഞിനുണ്ടാകുന്ന ഓരോ മാറ്റവും ഇതുപോലെ കുറിച്ചുവയ്ക്കണം. രാത്രി ഉണർന്നു കരഞ്ഞിരുന്നോ, ചൂടോ തണുപ്പോ അനുഭവപ്പെടുന്നതായി പറഞ്ഞിരുന്നോ, വിശപ്പോ ദാഹമോ ഉണ്ടായോ തുടങ്ങിയ വിവരങ്ങൾ ഉറക്കക്ഷീണവും മറ്റും കാരണം അമ്മമാർ മറന്നുപോയേക്കാനിടയുണ്ട്.

മിക്ക ഡോക്ടർമാരും ഒരേ അസുഖത്തിനു ചികിത്സ തേടിയെത്തുന്ന രോഗികളെ തന്നെയാകും പതി വായി ചികിത്സിക്കുന്നത്. ഒരു ദിവസം ഒന്നിലേറെ തവണ ഉപയോഗിക്കേണ്ടതിനാൽ പല പേരുകൾ ക്കും ചുരുക്കപ്പേരുകളും ഇവർ കരുതിവയ്ക്കും. പക്ഷേ, ഇവ മനസ്സിലായില്ലെങ്കിൽ മിക്കപ്പോഴും രക്ഷിതാക്കൾ ആശങ്കയിലാകും.

∙ ഡോക്ടർ പറയുന്ന മെഡിക്കൽ പദങ്ങൾ മനസ്സിലാകുന്നില്ലെങ്കിൽ ചോദിക്കാൻ മടിക്കരുത്. ഊഹിച്ച് അർഥം കണ്ടുപിടിക്കുന്നതിലും നല്ലത് സംശയം തോന്നുമ്പോൾ തന്നെ ചോദിക്കുന്നതാണ്. ∙രക്തപരി ശോധനയ്ക്ക് നിർദേശിച്ചിട്ടുണ്ടെങ്കിൽ എന്തിനാണെന്നു ചോദിക്കാൻ മടിക്കേണ്ട. മറ്റെന്തെങ്കിലും രോഗമുണ്ടോ എന്നറിയാനാകും ഡോക്ടർ വിദഗ്ധ പരിശോധനയ്ക്ക് നിർദേശിക്കുക.

∙ ചികിത്സ നിശ്ചയിച്ചുകഴിഞ്ഞാൽ എത്ര ദിവസത്തിനകം കുട്ടി സുഖം പ്രാപിക്കുമെന്നും വരും ദിവസങ്ങളിൽ കുട്ടിക്കുണ്ടാകുന്ന മാറ്റങ്ങളെന്തെന്നും കൃത്യമായി മനസ്സിലാക്കുക. പനിയുള്ള കുട്ടി രോഗം മാറി രണ്ടാഴ്ചയെങ്കിലും കഴിഞ്ഞേ നന്നായി ഭക്ഷണം കഴിച്ചു തുടങ്ങൂ എന്നു മനസ്സി ലാക്കിയിരുന്നാൽ ഈ പരാതിയുമായി വീണ്ടും ഡോക്ടറെ കാണുന്നതിന്റെ ബുദ്ധിമുട്ട് ഒഴിവാക്കാം.

∙മരുന്ന് നൽകിയ ശേഷം രണ്ടോ മൂന്നോ ദിവസം കഴിഞ്ഞ് ചില ലക്ഷണങ്ങളുണ്ടെങ്കിൽ വീണ്ടും വരണമെന്നും ഡോക്ട ർമാർ പറയാറുണ്ട്. പലരും അത് മറന്നു കളയുകയാണ് പതിവ്. മരുന്നുകളുടെ റിയാക്‌ഷൻ കൊണ്ടോ മറ്റോ കുട്ടിക്ക് ചിലപ്പോൾ പ്രശ്നങ്ങൾ വരാം. ഇവയെ പറ്റിയും ഡോക്ടറോട് ചോദിച്ച് മനസ്സിലാക്കണം.

ഇന്റർനെറ്റിലും മറ്റും ലഭ്യമായ വിവരങ്ങൾ പിന്തുടർന്ന് രോഗ ങ്ങളെ നിസ്സാരമായി കാണുന്നതും അമിത പ്രാധാന്യത്തോടെ ചികിത്സിക്കുന്നതും കുട്ടിയുടെ ആരോഗ്യത്തെ മോശമായി ബാധിക്കും. അനാവശ്യ ആശങ്കകളിലും സമ്മർദത്തിലുമാകും ഇത് നിങ്ങളെ കൊണ്ടെത്തിക്കുക.

∙രോഗത്തെയും ചികിത്സയെയും പറ്റി ഏറ്റവും ആധികാരികമായി സംസാരിക്കാനും തീരുമാനമെടു ക്കാനും കഴിയുന്നത്ത് ഡോക്ടർക്കു തന്നെയാണ്. കുട്ടിയുടെ രോഗത്തെ കുറിച്ച് വിവരങ്ങൾ കൂടുതൽ അറിയണമെന്നുണ്ടെങ്കിൽ ഡോക്ടറോടു തന്നെ ചോദിക്കാം.

∙മരുന്നു കഴിക്കുമ്പോൾ കുട്ടിക്ക് ഉണ്ടാകുന്ന മാറ്റങ്ങൾ എ ന്തൊക്കെയാണ്, എത്ര ദിവസത്തിനുള്ളിൽ കുളിപ്പിക്കാം, കുട്ടിയെ സ്കൂളിൽ വിടാം, എന്തൊക്കെ ഭക്ഷണം കൊടുക്കണം തുടങ്ങിയ സംശയങ്ങൾ ക്ക് ഡോക്ടറോടു ചോദിച്ച് വ്യക്തമായ ഉത്തരം വാങ്ങണം.

ആവശ്യമുണ്ടെങ്കിൽ മാത്രം ഡോക്ടർ നിർദേശിക്കുന്ന വിദഗ്ധരുടെ അഭിപ്രായം തേടാം. നിങ്ങളുടെ സംശയങ്ങൾ അകറ്റാനാകുമെന്നു മാത്രമല്ല, രണ്ടാമതൊരാളുടെ റഫറൻസ് കൂടി ലഭിക്കുമ്പോൾ രോഗത്തെ കുറിച്ചുള്ള ആശങ്കകളും അകറ്റാം.

വിശദവിരങ്ങളോ മറ്റോ അറിയണമെന്നുണ്ടെങ്കിൽ ഡോക്ടറുടെ കൂടി അഭിപ്രായം തേടിയ ശേഷം മാത്രമേ രോഗവിവരം സംബന്ധിച്ച് തിരയാവൂ. റഫർ ചെയ്യേണ്ട ബുക്കുകളെ കുറിച്ചും ആധികാരിക വെബ്സൈറ്റുകളെ കുറിച്ചും ഡോക്ടർക്ക് വിവരം നൽകാനാകും.


Read Previous

“ചെരാതുകൾ” ആന്തോളജിയിലെ ഫീൽ ഗുഡ് സിനിമ “സാമൂഹ്യപാഠം” നമ്മെ രസിപ്പിക്കാനായി ഉടൻ എത്തുന്നു.

Read Next

ഫേസ്ബുക്ക്‌ വിവാദം: ജില്ലാ പൊലീസ് മേധാവിക്ക് പരാതിയുമായി കായംകുളം എം.എൽ.എ യു.പ്രതിഭ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular