ഡീനിന് സൗന്ദര്യമുണ്ട്, മണി അതേക്കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല; അധിക്ഷേപവുമായി കോണ്‍ഗ്രസ് നേതാവ്‌


മൂന്നാർ: എം.എം. മണി എം.എൽ.എ.യെ അധിക്ഷേപിച്ച് കോൺഗ്രസ് നേതാവ്. മൂന്നാറിൽ നടന്ന യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കൺവെൻഷനിൽ നടത്തിയ പ്രസംഗത്തിനിടയിലാണ് യു.ഡി.എഫ്. ദേവികുളം നിയോജകമണ്ഡലം കമ്മിറ്റി കൺവീനർ ഒ.ആർ. ശശി എം.എം. മണിയെ അധിക്ഷേപിച്ച് സംസാരിച്ചത്.

“ഡീൻ കുര്യാക്കോസിന് സൗന്ദര്യമുണ്ട്. അതുകൊണ്ട് ബ്യൂട്ടിപാർലറിൽ പോകേണ്ട കാര്യമുണ്ടോ. അദ്ദേഹത്തിന് സൗന്ദര്യമുണ്ടായത് മാതാപിതാക്കൾക്ക് സൗന്ദര്യമുള്ളതുകൊണ്ടാണ്. മണി അതിനെക്കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല” എന്ന പരാമർശത്തിനുശേഷമാണ് അധിക്ഷേപാർഹമായി പറഞ്ഞത്.

ഡീൻ കുര്യാക്കോസ് ബ്യൂട്ടി പാർലറിൽ പോയി പൗഡർ പൂശി നടക്കുന്നുവെന്ന രീതിയിൽ നേരത്തേ എം.എം. മണി പ്രസംഗിച്ചിരുന്നു. ഇതിനെതിരേയായിരുന്നു ശശിയുടെ പരാമർശം.


Read Previous

മാധ്യമവിലക്ക്,’അസാധാരണ സാഹചര്യങ്ങളില്‍ മാത്രമേ പാടുള്ളൂ’; സുപ്രീംകോടതി നിര്‍ദേശം

Read Next

വീണ്ടും കാട്ടാന ആക്രമണം; ചക്കക്കൊമ്പൻ വീട് ആക്രമിച്ചു, പടയപ്പ ജനവാസ മേഖലയിൽ, ദേശീയപാതയിലും കാട്ടാന

Leave a Reply

Your email address will not be published. Required fields are marked *

Most Popular