ഡെന്നിസ് ജോസഫ് അന്തരിച്ചു; വിട പറയുന്നത് വന്‍ ഹിറ്റുകളുടെ ഉടമ


കോട്ടയം: തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫ് അന്തരിച്ചു. പക്ഷാഘാത ത്തെത്തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മലയാളസിനിമയിലെ എക്കാലത്തേയും വലിയ ഹിറ്റുകളുടെ സൃഷ്ടാവാണ് വിടവാങ്ങിയത്. ന്യൂഡല്‍ഹി, രാജാവിന്‍റെ മകന്‍, നിറക്കൂട്ട്, ന്യൂഡല്‍ഹി, കോട്ടയം കുഞ്ഞച്ചന്‍ തുടങ്ങി 45ലേറെ സിനിമകള്‍ അദ്ദേഹത്തി ന്‍റേതായുണ്ട്.

സിനിമയില്‍ വീണ്ടും സജീവമാകാനിരിക്കെയാണ് അന്ത്യം. മമ്മൂട്ടിയും മോഹന്‍ലാലും താരപദവി യേലേക്കുയര്‍ന്ന സിനിമകളുടെ തിരക്കഥ നിര്‍വഹിച്ച് മലയാള സിനിമയെ വലിയ കച്ചവട വിജയ ങ്ങളിലേക്ക് നയിച്ചത് ഡെന്നിസ് ജോസഫായിരുന്നു. മ്പര്‍ 20 മദ്രാസ് മെയില്‍, നായര്‍ സാബ്, ഇന്ദ്രജാലം തുടങ്ങി ഒട്ടേറെ മെഗാഹിറ്റുകള്‍ അദ്ദേഹത്തിന്റേതായുണ്ട്. ഡെന്നിസ് ജോസഫ് ഒരുക്കിയ ‘മനു അങ്കിള്‍’ 1988ല്‍ ദേശീയപുരസ്കാരം നേടി


Read Previous

ഹാസ്യകഥ ചാറ്റിംഗ്

Read Next

സൗദി സന്ദര്‍ശനത്തിനായി ഖത്തര്‍ അമീര്‍ പുറപെട്ടു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസുമായി ചര്‍ച്ച നടത്തും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular