സൗദി സന്ദര്‍ശനത്തിനായി ഖത്തര്‍ അമീര്‍ പുറപെട്ടു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസുമായി ചര്‍ച്ച നടത്തും.

In this photo provided by the Saudi Royal Court, Saudi Arabia’s Crown Prince Mohammed bin Salman, right, welcomes Qatar’s Emir Sheikh Tamim bin Hamad al-Thani upon his arrival to attend the Gulf Cooperation Council’s 41st Summit in Al-Ula, Saudi Arabia, Tuesday, Jan. 5, 2021. (Saudi Royal Court via AP)


ഫയല്‍ ചിത്രം

ദോഹ: ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി സൗദി സന്ദര്‍ശനത്തിനായി പുറപ്പെട്ടു. സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ സൗദിന്റെ ക്ഷണപ്രകാരമാണ് സന്ദര്‍ശനം. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസുമായി അമീര്‍ ചര്‍ച്ച നടത്തും.

ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും പ്രാദേശിക അന്തര്‍ദേശീയ വിഷയങ്ങളും ചര്‍ച്ചയാവും. അല്‍ അഖ്‌സ പള്ളിയിലും സമീപത്തും ഇസ്രായേല്‍ നടത്തുന്ന കൈയേറ്റത്തിന്റെ പശ്ചാത്തലത്തില്‍ അമീറിന്റെ സന്ദര്‍ശനത്തിന് പ്രാധാന്യം കല്‍പ്പിക്കപ്പെടുന്നുണ്ട്.

ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസുമായും ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യയുമായും അമീര്‍ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. ഫലസ്തീന് എല്ലാ പിന്തുണയും നല്‍കുമെന്ന് ഖത്തര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.


Read Previous

ഡെന്നിസ് ജോസഫ് അന്തരിച്ചു; വിട പറയുന്നത് വന്‍ ഹിറ്റുകളുടെ ഉടമ

Read Next

മെഗാസ്റ്റാറുകളുടെ ഉദയത്തിന് വഴിമരുന്നിട്ട മലയാള തിരക്കഥാകൃത്ത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular