ദിറിയ ഇനി ലോക സാമ്പത്തിക പരിഷ്കരണങ്ങളുടെ കേന്ദ്രം; ഐഎംഎഫ് അംഗങ്ങളുടെ നിർണ്ണായക തീരുമാനം


റിയാദ്: സൗദി അറേബ്യയുടെ ചരിത്രപരമായ ഉദയത്തിന്റെ പ്രഭവകേന്ദ്രമായ ദിറിയ ഇനി ആഗോള സാമ്പത്തിക പരിഷ്കരണങ്ങളുടെയും ആസ്ഥാനമാകുന്നു. അന്താരാഷ്ട്ര നാണയ നിധിയുടെ (IMF) ഭരണ പരിഷ്കാരങ്ങൾക്ക് രൂപം നൽകാൻ സഹായിക്കുന്ന ‘ദിറിയാ മാർഗ്ഗനിർദ്ദേശ തത്വങ്ങൾ’ (Diriyah Guiding Principles) എല്ലാ കമ്മിറ്റി അംഗങ്ങളും ഐകകണ്ഠേന അംഗീകരിച്ചു. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ ദീർഘവീക്ഷണത്തോടെയുള്ള നയങ്ങളാണ് ഈ ചരിത്രനേട്ടത്തിന് പിന്നിൽ.

മൂന്ന് നൂറ്റാണ്ടുകൾക്ക് മുമ്പ് സൗദി അറേബ്യയുടെ ആദ്യ തലസ്ഥാനമായിരുന്ന ദിറിയയെ ആഗോള സാമ്പത്തിക ഭൂപടത്തിലെ പ്രധാന കേന്ദ്രമാക്കി മാറ്റുകയാണ് ഈ പുതിയ നീക്കം. സൗദിയുടെ പൈതൃകവും ആധുനിക സാമ്പത്തിക കാഴ്ചപ്പാടുകളും ഒരുപോലെ സമ്മേളിക്കുന്ന ഈ മാറ്റത്തെ സാമ്പത്തിക വിദഗ്ധർ അസാധാരണമെന്നാണ് വിശേഷിപ്പിച്ചത്. ഇതോടെ വെറുമൊരു ചരിത്രസ്മാരകം എന്നതിലുപരി ആഗോള സാമ്പത്തിക തീരുമാനങ്ങളുടെ തലസ്ഥാനമായി ദിറിയ മാറി.


Read Previous

ഹജ്ജ് തീർത്ഥാടനത്തിന് തുടക്കം; ആദ്യ വിമാനം ഡൽഹിയിൽ നിന്ന് പുറപ്പെട്ടു

Read Next

ഇറാനെതിരായ യുദ്ധത്തിനില്ലെന്ന് സൗദി; ഗൾഫ് രാജ്യങ്ങളെ ആക്രമിക്കില്ലെന്ന് ഇറാനും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »