ഇറാനെതിരായ യുദ്ധത്തിനില്ലെന്ന് സൗദി; ഗൾഫ് രാജ്യങ്ങളെ ആക്രമിക്കില്ലെന്ന് ഇറാനും


റിയാദ്: മേഖലയിൽ സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി നിർണ്ണായക നിലപാടുമായി സൗദി അറേബ്യ. ഇറാനെതിരായ സൈനിക നീക്കങ്ങൾക്കായി സൗദി അറേബ്യയുടെ മണ്ണോ വ്യോമാതിർത്തി യോ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് സൗദി ഭരണകൂടം അമേരിക്കയെയും ഇസ്രായേലിനെയും ഔദ്യോഗികമായി അറിയിച്ചു. ഇസ്രായേലും ലെബനാനും തമ്മിൽ അമേരിക്കയുടെ മധ്യസ്ഥതയിൽ ചരിത്രപരമായ വെടിനിർത്തൽ കരാറിൽ ഒപ്പിട്ടതിന് പിന്നാലെയാണ് സൗദി അറേബ്യൻ വാർത്താ ഏജൻസി ഈ റിപ്പോർട്ട് പുറത്തുവിട്ടത്.

അതേസമയം, യുഎസ്-ഇസ്രായേലി ഏജന്റുമാർക്കോ സൈനികർക്കോ താവളമൊരുക്കാത്ത പക്ഷം സൗദി അറേബ്യ, യുഎഇ, ഖത്തർ, ബഹ്‌റൈൻ തുടങ്ങിയ അയൽരാജ്യങ്ങളെ ആക്രമിക്കില്ലെന്ന് ഇറാനും വ്യക്തമാക്കിയിട്ടുണ്ട്. മേഖലയിലെ സമാധാനാന്തരീക്ഷം നിലനിർത്താൻ ഗൾഫ് രാജ്യങ്ങൾ നടത്തുന്ന നയതന്ത്ര നീക്കങ്ങൾ വലിയ പ്രാധാന്യത്തോടെയാണ് ലോകം വീക്ഷിക്കുന്നത്.


Read Previous

ദിറിയ ഇനി ലോക സാമ്പത്തിക പരിഷ്കരണങ്ങളുടെ കേന്ദ്രം; ഐഎംഎഫ് അംഗങ്ങളുടെ നിർണ്ണായക തീരുമാനം

Read Next

ആദ്യ ഇന്ത്യൻ ഹാജിമാരുടെ സംഘം മദീനയിലെത്തി; ഹാജിമാർക്ക് ഊഷ്മള സ്വീകരണം; 2026-ലെ ഹജ്ജ് തീർത്ഥാടനത്തിന് ശുഭാരംഭം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »