ആദ്യ ഇന്ത്യൻ ഹാജിമാരുടെ സംഘം മദീനയിലെത്തി; ഹാജിമാർക്ക് ഊഷ്മള സ്വീകരണം; 2026-ലെ ഹജ്ജ് തീർത്ഥാടനത്തിന് ശുഭാരംഭം


മദീന: 2026-ലെ ഹജ്ജ് തീർത്ഥാടനത്തിന് തുടക്കം കുറിച്ചുകൊണ്ട് മദീനയിലെത്തിയ ആദ്യ ഇന്ത്യൻ ഹാജിമാരുടെ സംഘത്തിന് സൗദി ഭരണകൂടവും ഇന്ത്യൻ എംബസിയും ചേർന്ന് ഊഷ്മളമായ സ്വീകരണം നൽകി. സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ, ജിദ്ദ കോൺസൽ ജനറൽ ഫഹദ് സൂരി എന്നിവർ സൗദി ഹജ്ജ്-ഉംറ മന്ത്രാലയത്തിലെ ഡെപ്യൂട്ടി മന്ത്രിമാരായ പ്രൊഫ. അബ്ദുൽ അസീസ് എ. വസ്സാൻ, എൻജിനീയർ അയദ് അബ്ദുറഹ്മാൻ റഹ്ബിനി എന്നിവരോടൊപ്പം മദീന വിമാനത്താവളത്തിലെത്തി തീർത്ഥാടകരെ സ്വീകരിച്ചു.

വിമാനത്താവളത്തിലെ ക്രമീകരണങ്ങൾ നേരിട്ട് പരിശോധിച്ച അംബാസഡർ, തീർത്ഥാടകർക്ക് സേവനം നൽകുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി വളണ്ടിയർമാരുമായി കൂടിക്കാഴ്ച നടത്തി. ഹാജിമാർക്ക് സുഗമവും സുരക്ഷിതവുമായ തീർത്ഥാടനം ഉറപ്പാക്കാൻ എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടു ണ്ടെന്ന് എംബസി അറിയിച്ചു. എല്ലാ തീർത്ഥാടകർക്കും ആത്മീയമായി ഉണർത്തുന്ന ഹജ്ജ് അനുഭവം നേരുന്നതായും അധികൃതർ വ്യക്തമാക്കി.


Read Previous

ഇറാനെതിരായ യുദ്ധത്തിനില്ലെന്ന് സൗദി; ഗൾഫ് രാജ്യങ്ങളെ ആക്രമിക്കില്ലെന്ന് ഇറാനും

Read Next

അംബേദ്കർ ആശയങ്ങൾ നവകാലഘട്ടത്തിൽ ഏറെ പ്രസക്തം: ജിദ്ദ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »