അംബേദ്കർ ആശയങ്ങൾ നവകാലഘട്ടത്തിൽ ഏറെ പ്രസക്തം: ജിദ്ദ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി


ജിദ്ദ: ഭാരതത്തിന്റെ ഭരണഘടനാ ശില്പി ഡോ. ബി.ആർ. അംബേദ്കറുടെ 135-ാം ജയന്തി ദിനാചരണം ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി (ജിദ്ദ) വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഷറഫിയയിലെ ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ അസീസ് ലാക്കൽ അധ്യക്ഷത വഹിച്ചു. അംബേദ്കർ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും ഒരു മിനിറ്റ് മൗനാചരണവും നടത്തിയ ശേഷമാണ് ചടങ്ങുകൾ ആരംഭിച്ചത്.

അംബേദ്കർ ജയന്തി ദിനാചരണം ഉദ്ഘാടനം ചെയ്ത് പ്രിൻസാദ് കോഴിക്കോട് സംസാരിച്ചു. രാജ്യത്ത് നിലനിന്നിരുന്ന ഉച്ചനീചത്വങ്ങൾക്കെതിരെ പൊരുതി, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ ഭരണഘടനയ്ക്ക് രൂപം നൽകിയ അംബേദ്കറുടെ കാഴ്ചപ്പാടുകൾ ആധുനിക ലോകത്തിന് വിലമതിക്കാനാവാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീ സംവരണ വിഷയത്തിൽ കേന്ദ്ര സർക്കാർ കാണിക്കുന്ന നിലപാടുകളെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു.

സാമൂഹിക അസമത്വങ്ങൾക്കെതിരെ ശക്തമായ നിലപാടുകൾ സ്വീകരിക്കുകയും വിദ്യാഭ്യാസത്തെ ആയുധമാക്കി സമൂഹത്തെ മുന്നോട്ട് നയിക്കുകയും ചെയ്ത മഹാനായ നേതാവിന്റെ ആശയങ്ങൾ പുതിയ തലമുറ ഏറ്റെടുക്കണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ കമാൽ കളപ്പാടൻ ഓർമ്മിപ്പിച്ചു.

ചടങ്ങിൽ വെച്ച് ഒ.ഐ.സി.സി പ്രവർത്തനങ്ങളിൽ ആകൃഷ്ടനായി എത്തിയ കബീർ ഓമാനൂരിനെ പ്രസിഡന്റ് (ഇൻ ചാർജ്) അസീസ് ലാക്കൽ ഷാൾ അണിയിച്ച് സ്വീകരിച്ചു. 2026 നിയമസഭാ തിരഞ്ഞെ ടുപ്പ് പ്രവചന മത്സരത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഏഷ്യൻ വാച്ച് പ്രതിനിധി സുൽഫി നിർവ്വഹിച്ചു.

ആലി ബാപ്പു കുറുകത്താണി, ഇ.പി മുഹമ്മദാലി, നാസർ സൈൻ, ഷംസുദ്ധീൻ വേങ്ങൂർ, ഫസലുള്ള വെള്ളുവമ്പാലി, ഗഫൂർ വണ്ടൂർ, അനസ്‌ തുവ്വൂർ, ഉസ്മാൻ മേലാറ്റൂർ, സാദിഖലി പുല്ലംങ്കോട് എന്നിവർ പ്രസംഗിച്ചു. പി.കെ നാദിർഷാ, നവാബ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. യു.എം ഹുസ്സൈൻ മലപ്പുറം സ്വാഗതവും സാജു റിയാസ് നന്ദിയും പറഞ്ഞു.


Read Previous

ആദ്യ ഇന്ത്യൻ ഹാജിമാരുടെ സംഘം മദീനയിലെത്തി; ഹാജിമാർക്ക് ഊഷ്മള സ്വീകരണം; 2026-ലെ ഹജ്ജ് തീർത്ഥാടനത്തിന് ശുഭാരംഭം

Read Next

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറെ പുറത്താക്കണം; പാര്‍ലമെന്റില്‍ പുതിയ നീക്കവുമായി പ്രതിപക്ഷം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »