ഡോ.സുകുമാർ അഴീക്കോട് പുരസ്കാരം പന്ന്യൻ രവീന്ദ്രന്.


ജനകീയ കവിതാ വേദിയുടെ ഇക്കൊല്ലത്തെ ഡോ.സുകുമാർ അഴീക്കോട് പുരസ്കാരത്തിന് പന്ന്യൻ രവീന്ദ്രൻ അർഹനായി. സംശുദ്ധ രാഷ്ട്രീയത്തിനും പ്രഭാഷണ കലയിലെ മികവിനുമാണ് പന്ന്യൻ രവീന്ദ്രനെ അവാർഡിനായി പരിഗണിച്ചത്.

25000 രൂപയും ശില്പവുമാണ് അവാർഡ്.വിനോദ് വൈശാഖി ചെയർമാനും ഡോ.സി.ഉണ്ണികൃഷ്ണൻ, ബാബു പാക്കനാർ, മഹേഷ് മാണിക്കം, കെ.കെ.ബാബു എന്നിവർ അംഗങ്ങളായുള്ള കമ്മിറ്റിയാണ് അവാർഡ് പ്രഖ്യാപിച്ചത്.ആഗസ്റ്റ് 5 ന് തിരുവനന്തപുരം എം എൻ വി ജി ആഡിറ്റോറിയത്തിൽ വെച്ച് സാംസ്കാരിക വകുപ്പു മന്ത്രി സജി ചെറിയാൻ’ അവാർഡ് സമ്മാനിക്കുമെന്ന് ജനകീയ കവിതാ വേദി പ്രസിഡൻ്റ് കെ.കെ.ബാബു അറിയിച്ചു.


Read Previous

ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിന് ടോക്കിയോയില്‍ തുടക്കമായി, മാര്‍ച്ച് പാസ്റ്റിൽ ഇന്ത്യന്‍ പതാകവാഹകരായത് ബോക്സിംഗ് താരം മേരി കോമും ഹോക്കി താരം മന്‍പ്രീത് സിംഗുമാണ്.

Read Next

കഷ്ടപ്പെട്ട ബാല്യകാലത്തിനും കാലിടറി വിങ്ങി കരഞ്ഞ റിയോ ഒളിമ്പിക്സിനും ശേഷം അർഹമായ നേട്ടം കയ്യിലാക്കിയതിൽ സന്തോഷം പങ്ക് വെച്ച് മീരഭായ്‌ ചാനു, ഒരുപാട് ത്യാഗം സഹിച്ച അമ്മക്ക് പ്രത്യേകം നന്ദി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular