ലോ കോളേജ് വിദ്യാര്‍ഥിനിയെ മര്‍ദിച്ച കേസ്, ഡിവൈഎഫ്‌ഐ നേതാവ് കീഴടങ്ങി


പത്തനംതിട്ട: മൗണ്ട് സിയോണ്‍ ലോ കോളേജ് വിദ്യാര്‍ഥിനിയെ മര്‍ദിച്ച കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് കീഴടങ്ങി. സിപിഎം ഏരിയ കമ്മിറ്റി അംഗ കൂടിയായ ജെയ്‌സണ്‍ ജോസഫാണ് പത്തനംതിട്ട ഡിവൈ.എസ്.പി ഓഫീസിലെത്തി കീഴടങ്ങിയത്.

കോളിജിലുള്ള വിദ്യാര്‍ഥികള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ കെഎസ്‌യു പ്രവര്‍ത്തകയായ വിദ്യാര്‍ഥിനിയെ ജെയ്‌സണ്‍ ജോസഫ് ഇടിവള കൊണ്ട് മുഖത്ത് മര്‍ദിച്ചെന്നാണ് ആരോപണം. സത്രീത്വത്തെ അപമാനിച്ചെന്നും ആരോപണമുണ്ടായിരുന്നു.

വിദ്യാര്‍ഥി പ്രക്ഷോഭത്തെ തുടര്‍ന്നാണ് ജെയ്‌സണിനെതിരെ പോലീസ് കേസെടുക്കാന്‍ തയ്യാറായിരുന്നത്. തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യത്തിനായി ഇയാള്‍ ഹൈക്കോടതിയേയും സുപ്രീംകോടതിയേയും സമീപിച്ചിരുന്നെങ്കിലും കോടതികള്‍ അപേക്ഷ തള്ളുകയാണുണ്ടായത്.


Read Previous

കേരളത്തില്‍ ബി.ജെ.പിയ്ക്ക് അക്കൗണ്ട് എന്നതാണ്, സി.പി.എം ന്‍റെ ലക്‌ഷ്യം; രമേശ് ചെന്നിത്തല

Read Next

ജയമോഹനേപ്പോലൊരു ആര്‍.എസ്സ്.എസ്സുകാരനെ പ്രകോപിപ്പിച്ചതിന് ബിഗ്‌ സല്യൂട്ട്; ചിദംബരത്തിന്‍റെ പിതാവ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular