ഊട്ടി കുനൂരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം,​ എട്ട് പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്,​ നാലു പേരുടെ നില ഗുരുതരം


ചെന്നൈ: ഊട്ടി കുനൂർ മരപ്പാലത്തിന് സമീപം ടൂുറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞു ണ്ടായ അപകടതതിൽ എട്ടു പേർ മരിച്ചു. ഊട്ടിയിൽ അവധി ആഘോഷിക്കാൻ പോയവരാണ് അപകടത്തിൽപ്പെട്ടത്. തെങ്കാശി ജില്ലയിലെ കടയം,​ ആൾവാർക്കുറിശ്ശി സ്വദേശികളാണ് ബസിലുണ്ടായിരുന്നത്. ബസ് നിയന്ത്രണം വിട്ട് അമ്പതടി താഴ്ചയി ലേക്ക് വീഴുകയായിരുന്നു

വി. നിതിൻ (15)​,​ എസ്,​ ബേബികല (65)​,​ എസ്,​. മുരുഗേശൻ (65)​,​ പി.മുപ്പിഡത്തെ (67)​,​ ആർ,​ കൗസല്യ എന്നിവരാണ് മരിച്ച അഞ്ചുപേ‌ർ. ബസിൽ 55 പേർ ഉണ്ടായിരുന്നതായാണ് വിവരം. മുപ്പതോളം പേരെ കുനൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാലു പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ഇടുങ്ങിയ വളവ് തിരിയുന്നതിനിടെ യാണ് ബസ് കൊക്കയിലേക്ക് മറിഞ്ഞത് എന്നാണ് നിഗമനം. ഊട്ടിയിൽ നിന്ന് തിരിച്ചുവരുമ്പോഴാണ് അപകടം.

.


Read Previous

മകള്‍ക്ക് പേരിടുന്നതിനെ ചൊല്ലി മാതാപിതാക്കള്‍ തമ്മില്‍ തര്‍ക്കം; ഒടുവില്‍ പേരിട്ട് ഹൈക്കോടതി

Read Next

പുരുഷ ഹോക്കിയിൽ പാകിസ്ഥാനെ തകർത്തെറിഞ്ഞ് ഇന്ത്യ, അടിച്ചു കൂട്ടിയത് 10 ​ഗോളുകള്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular