പുരുഷ ഹോക്കിയിൽ പാകിസ്ഥാനെ തകർത്തെറിഞ്ഞ് ഇന്ത്യ, അടിച്ചു കൂട്ടിയത് 10 ​ഗോളുകള്‍


ഹാങ്ചൗ: ഏഷ്യൻ ​ഗെയിംസ് ഹോക്കിയിൽ പാക്കിസ്ഥാനെതിരെ വമ്പൻ വിജയവു മായി ഇന്ത്യ. രണ്ടിനെതിരെ പത്ത് ​ഗോളുകൾക്കാണ് ഇന്ത്യ പാക്കിസ്ഥാനെ പരാജയ പ്പെടുത്തിയത്. പൂള്‍ എയില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ നാലാം ജയമാണിത്. പാകിസ്ഥാ നെതിരായ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണ് ഇത്.

ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ് നാല് ​ഗോളുകളാണ് നേടിയത്. 11, 17, 33, 34 മിനിറ്റു കളിലായിരുന്നു ഹര്‍മന്റെ ഗോളുകള്‍. വരുണ്‍ കുമാറിന് രണ്ട് ഗോളുണ്ട്. മന്‍ദീപ് സിം​ഗം, സുമിത്, ഷംസേര്‍ സിംഗ്, ലളിത് കുമാര്‍ ഉപാധ്യായ് എന്നിവർ ഓരോ ​ഗോളുകൾ വീതവും നേടി. 

ആദ്യ ക്വാര്‍ട്ടറില്‍ തന്നെ 2-0ത്തിന് മുന്നിലെത്തി. രണ്ടാം പാതി 4 -0ത്തിനും മുന്നി ലെത്തി. മൂന്നാം ക്വാര്‍ട്ടര്‍ അവാനിക്കുമ്പോള്‍ ഇന്ത്യ 7-1ന്റെ ലീഡ് നേടിയിരുന്നു. ശേഷിക്കുന്ന 15 മിനിറ്റില്‍ മൂന്ന് ഗോളുകള്‍ കൂടി സ്വന്തമാക്കി ഇന്ത്യ വിജയം സ്വന്ത മാക്കി. പാകിസ്ഥാനുവേണ്ടി  മുഹമ്മദ് ഖാന്‍, അബ്ദുള്‍ റാണ എന്നിവരാണ് ​ഗോളടിച്ചത്. മുന്‍ മത്സരങ്ങളില്‍ ജപ്പാനെ 4-2, ഉസ്ബക്കീസ്ഥാനെ 16-0, സിംഗപ്പൂരിനെ 16-1 എന്നിങ്ങ നെയാണ് ഇന്ത്യ വിജയിച്ചത്.


Read Previous

ഊട്ടി കുനൂരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം,​ എട്ട് പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്,​ നാലു പേരുടെ നില ഗുരുതരം

Read Next

കുതിപ്പ് തുടര്‍ന്ന് ആദിത്യ എല്‍ 1; ഭൂമിയുടെ സ്വാധീന വലയം പിന്നിട്ടു

Leave a Reply

Your email address will not be published. Required fields are marked *

Most Popular