മൂന്ന് പതിറ്റാണ്ടിലെ പ്രവാസ ജീവിതത്തിന് വിരാമം; പങ്കജാക്ഷന് തൃശൂർ ജില്ലാ സൗഹൃദവേദി റിയാദ് ചാപ്റ്റര്‍ യാത്രയയപ്പ് നൽകി


തൃശൂർ: കഴിഞ മൂന്നു പതിറ്റാണ്ടോളം നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സാമുഹ്യപ്രവര്തകന്നും സൗഹൃദ വേദിയുടെ സജീവ പ്രവര്‍ത്തകനുമായ കളപറമ്പില്‍ പങ്കജാക്ഷന് തൃശൂർ ജില്ലാ സൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ ഊഷ്മളമായ യാത്രയയപ്പ് നൽകി. സൗഹൃദവേദി പ്രസിഡന്റ് ഷാഹിദ് അറക്കൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സൂരജ് കുമാർ ചടങ്ങിന് സ്വാഗതം ആശംസിച്ചു.

കഴിഞ്ഞ മുപ്പത് വർഷമായി വിവിധ മേഖലകളിൽ സജീവ സാന്നിധ്യ മായിരുന്ന പങ്കജാക്ഷൻ്റെ പ്രവാസിയാത്രയിലെ സേവനങ്ങളെയും സൗഹൃദവലയത്തെയും ചടങ്ങിൽ പങ്കെടുത്തവർ അനുസ്മരിച്ചു. നാട്ടിലെ പുതിയ ജീവിതത്തോടൊപ്പം എല്ലാവിധ നന്മകളും ആശംസിക്കുന്നതായി ചടങ്ങിൽ സംസാരിച്ച ഭാരവാഹികൾ പറഞ്ഞു. ആശംസകൾ അർപ്പിച്ചുകൊണ്ട് എഫ്.എസ്.എസ് ചെയർമാൻ കൃഷ്ണകുമാർ സി.വി, മെമ്പർഷിപ്പ് കോർഡിനേറ്റർ ശരത് ജോഷി, ഫിനാൻഷ്യൽ കൺട്രോളർ രാജീവ് വാര്യർ, പ്രോഗ്രാം കോർഡിനേറ്റർ സുരേഷ് തിരുവില്ലാമല, മീഡിയ കൺവീനർ ജയൻ കൊടുങ്ങല്ലൂർ എന്നിവർ സംസാരിച്ചു. സംഘടനയുടെ സ്നേഹോപഹാരം ചടങ്ങിൽ വെച്ച് പ്രസിഡണ്ട്‌ ഭാരവാഹികളും ചേര്‍ന്ന് കൈമാറി.. തനിക്ക് ലഭിച്ച സ്നേഹത്തിനും ആദരവിനും പങ്കജാക്ഷൻ നന്ദി രേഖപ്പെടുത്തി. സൗഹൃദ വേദിയുടെ നാട്ടിലെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു ചടങ്ങിന് ട്രഷറര്‍ നമസ്തേ സന്തോഷ് നന്ദി രേഖപ്പെടുത്തി.

തൃശ്ശൂര്‍ ചുവന്നമണ്ണ് സ്വദേശിയായ പങ്കജാക്ഷന്‍ റിയാദില്‍ ഒരു സ്വകാര്യകമ്പനിയില്‍ കഴിഞ്ഞ മുപ്പൊത്തിയൊന്ന് വര്‍ഷത്തെ സേവനത്തിന് ശേഷമാണ് നാട്ടിലേക്ക് തിരിക്കുന്നത് കണ്ടന്‍കുട്ടി വത്സല ദമ്പതികളുടെ മകനാണ് ഭാര്യ അനിത മക്കള്‍ അമൃത, അംഗിത.


Read Previous

എംആര്‍ അജിത് കുമാറിന് തിരിച്ചടി, സസ്‌പെന്‍ഷന് സ്റ്റേ ഇല്ല; ഡിജിപി ആകാന്‍ യോഗ്യനല്ലെന്ന് സര്‍ക്കാര്‍

Read Next

രണ്ട് ദിവസത്തെ ആര്‍ത്തവ അവധി നല്‍കണം, കെഎസ്ആര്‍ടിസി വനിതാ കണ്ടക്ടര്‍മാര്‍ ഹൈക്കോടതിയില്‍; മൂന്ന് മാസത്തിനകം തീരുമാനമെടുക്കാന്‍ നിര്‍ദേശം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »