എക്സിറ്റ്പോൾ ഫലങ്ങൾ ഇന്ന് ; ഉത്കണ്ഠയിൽ മുന്നണികൾ; ആരു വാഴും?, ആരു വീഴും?


തിരുവനന്തപുരം: കേരളം അടക്കം അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിലെ ജനഹിതം അറിയാൻ ഇനി നാലു ദിവസങ്ങൾ കൂടി. തിങ്കളാഴ്ചയാണ് വോട്ടെണ്ണൽ നടക്കുക. പശ്ചിമബം​ഗാൾ നിയമസഭ തെരഞ്ഞെടുപ്പ് കൂടി പൂർത്തിയാകുന്നതോടെ, കേരളം ഉൾപ്പെടെ നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലെ എക്സിറ്റ് പോളുകൾ ഇന്ന് പുറത്തുവരും. കേരളത്തെക്കൂടാതെ മറ്റു നിയമസഭാ തെരഞ്ഞെടുപ്പുകളുടെയും എക്സിറ്റ് പോൾ ഫലങ്ങളും ഇന്നറിയാം.

അഞ്ചിലധികം ഏജൻസികളുടെ ഏക്സിറ്റ് പോൾ ഫലങ്ങളാണ് ഇന്ന് പ്രതീക്ഷിക്കുന്നത്. ബംഗാളിലെ എക്സിറ്റ് പോൾ സർവെകൾ നാളെയും മറ്റന്നാളുമായി പ്രസിദ്ധീകരിക്കാനാണ് ചില പ്രധാന ഏജൻസിക ളുടെ തീരുമാനം. എൻഡിടിവി, ഇന്ത്യ ടുഡെ, ടൈംസ് നൗ, ന്യൂസ് എക്സ്, റിപ്പബ്ളിക് ടിവി, ന്യൂസ് 18 തുടങ്ങിയ ദേശീയ മാധ്യമങ്ങൾ എക്സിറ്റ് പോൾ ഫലങ്ങൾ നൽകും എന്ന് അറിയിച്ചിട്ടുണ്ട്. മാട്രിസ്, വിഎംആർ, സി വോട്ടർ, ജെവിസി, പോൾസ്ട്രോറ്റ്, ജൻകി ബാത്ത്, വോട്ട് വൈബ് തുടങ്ങിയ ഏജൻസികളുടെ എക്സിറ്റ് പോളുകൾ ഇന്നു പ്രസിദ്ധീകരിക്കും.

അക്സിസ് മൈ ഇന്ത്യ കേരളം, ആസം തുടങ്ങിയ സംസ്ഥാനങ്ങളിലെ എക്സിറ്റ് പോൾ ഇന്ന് നൽകിയേക്കും. ടുഡെയ്സ് ചാണക്യ കേരളം അടക്കം എല്ലാം സംസ്ഥാനങ്ങളുടെയും എക്സിറ്റ് പോൾ നാളയെ പ്രസിദ്ധീകരിക്കുവെന്ന് അറിയിച്ചിട്ടുണ്ട്. മനോരമ ന്യൂസ്– സി വോട്ടര്‍ എക്സിറ്റ് പോളും ഇന്ന് സംപ്രേഷണം ചെയ്യും. വോട്ടെടുപ്പിന് ശേഷം വോട്ടര്‍മാരുടെ അഭിപ്രായം ശേഖരിച്ചു തയാറാക്കിയ ‘ മെഗാ എക്സിറ്റ് പോള്‍ ‘ ഇന്ന് രാത്രി 7 മണിക്കാണ് സംപ്രേഷണം ചെയ്യുന്നത്. ആരു ജയിക്കും എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളവും സംസ്ഥാനത്തെ രാഷ്ട്രീയ പാർട്ടികളും മുന്നണികളും.

ഏപ്രില്‍ 9 മുതല്‍ ഏപ്രില്‍ 24 വരെ ശേഖരിച്ച സാംപിളുകളില്‍ നിന്നാണ് മനോരമ ന്യൂസ്– സി വോട്ടര്‍ നിഗമനങ്ങളിലെത്തിയിരിക്കുന്നത്. വിവിധ മണ്ഡലങ്ങളില്‍ വോട്ടുചെയ്ത 28,848 പേരെ സി വോട്ടര്‍ ഇതിനായി സമീപിച്ചു. കേരളത്തിന് പുറമെ, തമിഴ്നാട്, പശ്ചിമ ബം​ഗാൾ, അസം, പുതുച്ചേരി സംസ്ഥാന ങ്ങളിലാണ് നിയമസഭ തെരഞ്ഞെടുപ്പ് നടന്നത്. കേരളത്തിലും പുതുച്ചേരിയിലും ആസമിലും ഏപ്രിൽ 9ന് ഒറ്റ ഘട്ടത്തിലായിരുന്നു വോട്ടെടുപ്പ്. തമിഴ്നാട്ടിൽ 23 നും, ബം​ഗാളിൽ ഏപ്രിൽ 23, 29 തീയതികളിലു മായിട്ടായിരുന്നു വോട്ടെടുപ്പ് നടന്നത്.


Read Previous

ജനഹിതം അറിയാൻ ഇനി നാലു നാളുകൾ കൂടി; വോട്ടെണ്ണലിന് ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ

Read Next

യുഎസ് ചരിത്രത്തിലാദ്യം! ഡോണള്‍ഡ് ട്രംപിന്റെ ചിത്രവും ഒപ്പുമുള്ള പാസ്‌പോര്‍ട്ട് പുറത്തിറക്കാന്‍ അമേരിക്ക

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »