ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ് : 43 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് സ്വദേശത്തേക്ക് മടങ്ങുന്ന കേളി അഫ്‌ലാജ് യൂണിറ്റ് വൈസ് പ്രസിഡന്റ് പിവി കാസിമിന് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
പാലക്കാട് ഒറ്റപ്പാലം പൂളക്കുണ്ട് സ്വദേശിയായ കാസിം അഫ്‌ലാജിൽ ടെക്സ്റ്റൈൽസ് ഷോപ്പ് നടത്തി വരികയായിരുന്നു.

അഫ്‌ലാജിൽ നടന്ന യാത്രയയപ്പ് യോഗത്തിന് യൂണിറ്റ് പ്രസിഡന്റ് അബ്ദുൾ ഷുക്കൂർ അധ്യക്ഷനായി. ഏരിയ സെക്രട്ടറി ഷബി അബ്ദുൽ സലാം, പ്രസിഡന്റ് രാമകൃഷ്ണൻ കൂവോട്, ട്രഷറർ ജയൻ പെരുനാട്, ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗം സജീന്ദ്രബാബു, യൂണിറ്റ് വൈസ് പ്രസിഡന്റ് ഗോപാല കൃഷ്ണൻ, ട്രഷറർ പ്രജു മുടക്കയിൽ, ജോയിന്റ് സെക്രട്ടറിമാരായ രമേശ് മുടക്കയിൽ, സാമുവൽ കെജെ, ജോയിന്റ് ട്രഷറർ ബിജു വിടി, എക്സിക്യൂട്ടീവ് അംഗങ്ങളായ നൗഷാദ് പേങ്ങാട്ടിരി, സതീശ് എൻ, അഫ്‌ലാജ് യൂണിറ്റിലെ മറ്റ് അംഗങ്ങൾ, എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
നാല് പതിറ്റാണ്ടിലേറെ നീണ്ട അഫ്‌ലാജിലെ പ്രവാസം കാസിമിനെ സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ പ്രിയപ്പെട്ടവനാക്കിയെന്ന് ആശംസ നേർന്നവർ അഭിപ്രായപ്പെട്ടു.യൂണിറ്റിന്റെ ഉപഹാരം അംഗങ്ങൾ ചേർന്ന് കാസിമിന് കൈമാറി.യൂണിറ്റ് സെക്രട്ടറി ഷെഫീക്ക് വള്ളികുന്നത്ത് സ്വാഗതവും യാത്രപോകുന്ന കാസിം നന്ദിയും പറഞ്ഞു.
