നഴ്സിംഗ് മേഖലയ്ക്ക് ആദരവുമായി കേളി കുടുംബവേദി; ‘ജ്വാല അവാർഡ് 2026’ പ്രഖ്യാപിച്ചു


റിയാദ്: അന്താരാഷ്ട്ര നഴ്‌സസ് ദിനത്തോടനുബന്ധിച്ച് റിയാദിലെ നഴ്‌സിംഗ് സമൂഹത്തെ ആദരിക്കുന്നതിനായി കേളി കുടുംബവേദി ‘ജ്വാല അവാർഡ് 2026’ പ്രഖ്യാപിച്ചു. ലോക വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ മൂന്ന് വർഷങ്ങളായി വിവിധ മേഖലകളിൽ നൽകി വരുന്ന ജ്വാല അവാർഡ്, ഇത്തവണ നഴ്‌സിംഗ് മേഖലയിലെ മികവിനാണ് സമർപ്പിക്കുന്നത്. മെയ് 15ന് വിപുലമായ പരിപാടികളോടെ അവാർഡ് ദാനം നടക്കും.

ബത്ത ലൂഹാ ഓഡിറ്റോറിയത്തിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം സാദിഖ് ഉദ്ഘാടനം ചെയ്തു. കുടുംബവേദി പ്രസിഡന്റ് ശ്രീഷ സുകേഷ് അധ്യ ക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ഷഹീബ വി.കെ പാനൽ അവതരണം നടത്തി.

മെയ് 15ന് നടക്കുന്ന ചടങ്ങിന്റെ ഭാഗമായി കുട്ടികൾക്കായി ചിത്രരചനാ മത്സരവും, സ്ത്രീ സംരംഭ കരുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനായി പ്രത്യേക സ്റ്റാളുകളും ഒരുക്കും. പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി ദീപാ രാജൻ കൺവീനറും സജീന വി.എസ് ചെയർപേഴ്‌സണുമായ 101 അംഗ സംഘാടക സമിതി രൂപീകരിച്ചു.

ജോയിന്റ് കൺവീനർമാർ: സോവിന എൻ.കെ, രജീഷ നിസാം.വൈസ് ചെയർപേഴ്‌സൺമാർ: അനിത ലീലാമണി, ലക്ഷ്മി സുനിൽ.സബ് കമ്മിറ്റി കൺവീനർമാർ: ഗീതാ ജയരാജ് (സാമ്പത്തികം), പ്രിയ വിനോദ് (പ്രോഗ്രാം), നസീർ മുള്ളൂർക്കര (നഴ്‌സസ് കോഓർഡിനേഷൻ), വിജിലാ ബിജു (ചിത്രരചന), ജയകുമാർ പുഴക്കൽ (ഭക്ഷണം), സുകേഷ് കുമാർ (പബ്ലിസിറ്റി), റഫീഖ് പാലത്ത് (ഗതാഗതം), ഷിനി നസീർ (ഫോട്ടോ പ്രദർശനം), റിയാസ് പള്ളാട്ട് (സ്റ്റേജ്), റഫീഖ് ചാലിയം (വോളണ്ടിയർ).

കായിക രംഗത്തെ മികവിന് ഖദീജ നിസ (2023), സാഹിത്യ മേഖലയിൽ സബീന എം. സാലി (2024), വിദ്യാഭ്യാസ മേഖലയിൽ മീരാ റഹ്മാൻ (2025) എന്നിവർക്കായിരുന്നു മുൻവർഷങ്ങളിൽ ജ്വാല അവാർഡ് നൽകിയിരുന്നത്.

യോഗത്തിൽ രക്ഷാധികാരി സമിതി അംഗങ്ങളായ ഷമീർ കുന്നുമ്മൽ, സുരേന്ദ്രൻ കൂട്ടായ്, പ്രഭാകരൻ കണ്ടോന്താർ, സുരേഷ് കണ്ണപുരം, കേളി ആക്റ്റിംഗ് സെക്രട്ടറി ജോസഫ് ഷാജി, പ്രസിഡന്റ് ഷാജി റസാഖ്, ട്രഷറർ ഗഫൂർ ആനമങ്ങാട് തുടങ്ങിയവർ ആശംസകൾ നേർന്നു. പ്രിയ വിനോദ് സ്വാഗതവും ദീപാ രാജൻ നന്ദിയും പറഞ്ഞു.


Read Previous

പിവി കാസിമിന് യാത്രയയപ്പ് നൽകി.

Read Next

ഇനി പോസ്റ്റല്‍ വോട്ടില്ല; സര്‍ക്കാര്‍ ജീവനക്കാരുടെ ആവശ്യം തള്ളി ഹൈക്കോടതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »