അടിവസ്ത്രത്തിലും സോക്‌സിലും ഒളിപ്പിച്ച നിലയില്‍ സ്വര്‍ണം; തിരുവനന്തപുരം വിമാനത്താവളത്തില്‍ രണ്ടുപേര്‍ പിടിയില്‍


തിരുവനന്തപുരം: 35 ലക്ഷം രൂപയുടെ സ്വര്‍ണവുമായി രണ്ട് യാത്രക്കാര്‍ തിരുവനന്ത പുരം വിമാനത്താവളത്തില്‍ പിടിയില്‍. സോക്‌സിലും അടിവസ്ത്രത്തിലും ഒളിപ്പിച്ച നിലയിലാണ് ഇവരില്‍ നിന്ന് കസ്റ്റംസ് സ്വര്‍ണം പിടികൂടിയത്. ബുധനാഴ്ച രാവിലെ കൊളംബോയില്‍ നിന്നെത്തിയ ശ്രീലങ്കന്‍ എയര്‍വേയ്‌സ് വിമാനം, ഷാര്‍ജയില്‍ നിന്നെത്തിയ ഇന്‍ഡിഗോ വിമാനം എന്നിവയിലെത്തിയ യാത്രക്കാരാണിവര്‍.

ശ്രീലങ്കയില്‍ നിന്നെത്തിയ വിമാന യാത്രക്കാരന്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം കടത്തിയത്. 20.12 ലക്ഷം രൂപയുടെ 320 ഗ്രാം തൂക്കമുളള ബിസ്‌കറ്റുകളാണ് ഇയാളില്‍നിന്ന് പിടികൂടിയത്.ഷാര്‍ജയില്‍നിന്നെത്തിയ വിമാനത്തിലെ യാത്രക്കാരന്‍ ധരിച്ചിരുന്ന സോക്‌സിനുളളിലാണ് സ്വര്‍ണം കടത്തി യത്. കറുത്തപേപ്പര്‍ ഉപയോഗിച്ച് പൊതിഞ്ഞ നിലയിയാണ് രണ്ട് സോക്‌സിനുളളിലും സ്വര്‍ണ്ണം ഒളിപ്പിച്ചിരുന്നത്.


Read Previous

കോടതിക്ക് മുമ്പില്‍ മുട്ടുമടക്കി മെറ്റ, അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചയാളുടെ വിവരങ്ങള്‍ പൊലീസിന് കൈമാറി

Read Next

എറണാകുളത്ത് അധ്യാപിക കെ ജെ ഷൈന്‍, മന്ത്രി കെ രാധാകൃഷ്ണന്‍ ആലത്തൂരില്‍, പൊന്നാനിയില്‍ മുന്‍ ലീഗ് നേതാവ് കെ എസ് ഹംസ,വടകര കെ കെ ശൈലജ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular