കോടതിക്ക് മുമ്പില്‍ മുട്ടുമടക്കി മെറ്റ, അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചയാളുടെ വിവരങ്ങള്‍ പൊലീസിന് കൈമാറി


തിരുവനന്തപുരം: മനഃശാസ്ത്രജ്ഞയുടെ ഫെയ്സ്ബുക് അക്കൗണ്ട് ഹാക്ക് ചെയ്ത് അതിലൂടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച ഹാക്കറുടെ വിവരം ലഭ്യമാക്കണമെന്ന സൈബര്‍ പൊലീസിന്റെ ആവശ്യം അംഗീകരിച്ച് മെറ്റ. സൈബര്‍ പൊലീസ് ആവശ്യപ്പെട്ട രേഖകള്‍ ഫെയ്‌സ്ബുക്ക് കൈമാറി. ഇന്ത്യയില്‍ ആദ്യമായാണു ഫെയ്സ്ബുക് അവരുടെ ഉപഭോക്താവിന്റെ വ്യക്തിവിവരങ്ങള്‍ കോടതി നിര്‍ദേശത്തെ തുടര്‍ന്നു കൈമാറുന്നത്. ഉപഭോക്താവിന്റെ രേഖകള്‍ കൈമാറാന്‍ വിസമ്മതിച്ച ഫെയ്‌സ്ബുക്കിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ കോടതി തീരുമാനിച്ചിരുന്നു. ഇതിനിടയിലാണ് രേഖകള്‍ കൈമാറാന്‍ ഫെയ്‌സ്ബുക്ക് തീരുമാനിച്ചത്.

പാകിസ്ഥാനില്‍ നിന്നുള്ള ഐപി മേല്‍വിലാസം ഉപയോഗിച്ചാണ് അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. കിളിമാനൂരിലെ വീട്ടമ്മയുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചവരുടെ വിവരങ്ങള്‍ വാട്‌സാപ് നല്‍കാത്തതിനാല്‍ കമ്പനിയുടെ ഇന്ത്യന്‍ മേധാവി നേരിട്ടെത്തി വിശദീകരണം നല്‍കണമെന്ന് കോടതി നേരത്തേ നിര്‍ദേശിച്ചിരുന്നു. ഉപഭോക്താവി ന്റെ വിവരങ്ങള്‍ നല്‍കാന്‍ സാധിക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു വാട്‌സാപ്.

മറ്റൊരു കേസില്‍ വാട്‌സാപ്പിനെതിരായ കോടതി നടപടികള്‍ ഹൈക്കോടതി താല്‍ക്കാലികമായി മരവിപ്പിച്ചു. വാട്‌സാപ്പിന്റെ അഭിഭാഷകന്‍ അഡിഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എല്‍സ കാതറിന്‍ ജോര്‍ജിനെ ഇക്കാര്യം അറിയിക്കുകയും ചെയ്തു. ഇരു കേസുകളും എല്‍സ കാതറിന്‍ ജോര്‍ജാണു പരിഗണിച്ചത്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ രാജ്യത്തെ നിയമങ്ങള്‍ അനുസരിക്കണമെന്നും കോടതി ഉത്തരവിനെതിരെ നിഷേധാത്മക നിലപാട് സ്വീകരിക്കുന്ന വാട്‌സാപ്പിനെതിരെ വാറണ്ട് പുറപ്പെടുവിക്കണം എന്നുമായിരുന്നു സൈബര്‍ പൊലീസിന്റെ ആവശ്യം.


Read Previous

“കുടുംബോത്സവം 2024”ല്‍ പങ്കെടുക്കുന്നതിനായി അഡ്വ: കെ പ്രവീൺ കുമാര്‍ റിയാദിലെത്തി; ഊഷ്മള സ്വീകരണം നൽകി ഒ.ഐ.സി.സി ഭാരവാഹികൾ

Read Next

അടിവസ്ത്രത്തിലും സോക്‌സിലും ഒളിപ്പിച്ച നിലയില്‍ സ്വര്‍ണം; തിരുവനന്തപുരം വിമാനത്താവളത്തില്‍ രണ്ടുപേര്‍ പിടിയില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular