ബന്ദികളുടെ മൃതദേഹങ്ങള്‍ കൈമാറുന്നത് ഹമാസ് വൈകിപ്പിച്ചു; ഗാസയില്‍ നിയന്ത്രണങ്ങളുമായി ഇസ്രയേല്‍


ഗാസ: ബന്ദികളുടെ മൃതദേഹങ്ങള്‍ കൈമാറുന്നത് ഹമാസ് വൈകിപ്പിച്ചത് ഗാസയിലെ സമാധാന കരാറില്‍ കല്ലുകടിയായി. ഇതേ തുടര്‍ന്ന് ഗാസയിലേക്കുള്ള അന്താരാഷ്ട്ര സഹായം നിയന്ത്രിക്കാനും ഈജിപ്തിലേക്കുള്ള തെക്കന്‍ അതിര്‍ത്തി തുറക്കുന്നത് വൈകിപ്പിക്കാനും തീരുമാനിച്ചതായി ഇസ്രയേല്‍ പ്രഖ്യാപിച്ചു. ഗാസയിലേക്കുള്ള സഹായങ്ങള്‍ക്ക് ഇസ്രയേല്‍ നിയന്ത്രണമേര്‍പ്പെടുത്തുകയും റഫാ അതിര്‍ത്തി അടയ്ക്കുകയും ചെയ്‌തോടെ നാല് മൃതദേഹങ്ങള്‍ ഹമാസ് റെഡ് ക്രോസ് വഴി ഇസ്രയേലിന് കൈമാറി.

മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനായി അവ ടെല്‍ അവീവിലെ അബു കബീര്‍ ഫോറന്‍സിക് ഇന്‍സ്റ്റി റ്റ്യൂട്ടിലേക്ക് കൊണ്ടുപോയതായി ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചു. നടപടിക്രമങ്ങള്‍ക്ക് രണ്ട് ദിവസത്തെ കാലതാമസം ഉണ്ടാകുമെന്നാണ് വിവരം. മരിച്ച ബന്ദികളുടെ മൃതദേഹങ്ങള്‍ തടഞ്ഞു വെച്ചതിലൂടെ ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു വെന്ന് ഇസ്രായേല്‍ ആരോപിച്ചതിന് ശേഷമാണ് ഈ കൈമാറ്റം നടന്നത്. തിങ്കളാഴ്ച ജീവനോടെയുള്ള 20 ബന്ദികളെയും മരിച്ച നാല് പേരുടെ മൃതദേഹ ങ്ങളും ഹമാസ് വിട്ടയച്ചിരുന്നു. എന്നാല്‍ ബാക്കിയുള്ള ബന്ദികളുടെ മൃതദേഹങ്ങള്‍ വിട്ടയക്കുന്നതിലാണ് കാലതാമസം ഉണ്ടായത്.

ചൊവ്വാഴ്ച രാത്രിയോടെ നാല് മൃതദേഹങ്ങള്‍ കൂടി ഇസ്രയേലിലെത്തി. ഇവ ബന്ദികളുടേതാണെന്ന് സ്ഥിരീകരിച്ചാല്‍ ഇനിയും 20 ബന്ദികളുടെ മൃതദേഹങ്ങള്‍ കൂടി ഹമാസിന്റെ കൈവശം അവശേഷി ക്കുന്നുവെന്ന് ഇസ്രയേല്‍ അധികൃതര്‍ പറഞ്ഞു. കൊല്ലപ്പെട്ട ബന്ദിയുടേത് എന്ന് പറഞ്ഞ് ഹമാസ് ഇസ്രായേലിന് ഒരു മൃതദേഹം ഈ വര്‍ഷം ആദ്യം നല്‍കിയിരുന്നു. അതേസമയം കൊല്ലപ്പെട്ട നാല് ബന്ദി കളുടെ മൃതദേഹങ്ങള്‍ കൂടി ബുധനാഴ്ച ഇസ്രയേലിന് കൈമാറുമെന്ന് ഹമാസ് മധ്യസ്ഥരെ അറിയിച്ചി ട്ടുണ്ട്. നടപടികള്‍ വേഗത്തിലാക്കിയാല്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കുമെന്ന് ഇസ്രയേലും വ്യക്തമാക്കി.


Read Previous

പാക്-അഫ്ഗാന്‍ അതിര്‍ത്തിയില്‍ പൊരിഞ്ഞ പോരാട്ടം; ഇരു രാജ്യങ്ങളുടെയും സൈനിക നിരയില്‍ വന്‍ ആള്‍നാശമെന്ന് റിപ്പോര്‍ട്ട്

Read Next

കോഴിക്കോട് ബീച്ചിൽ കടൽ ഉൾവലിഞ്ഞു, തിരകളില്ലാതെ നിശ്ചലമായ കടൽ കാണാനെത്തിയത് നിരവധിപ്പേർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »