അസീറിലും ,ഹഫർ അൽ-ബാത്തിനിലും കനത്ത മഴയും ആലിപ്പഴ വീഴ്ചയും; വെള്ളി പുതച്ച് കൃഷിസ്ഥലങ്ങൾ, താഴ്‌വരകൾ നിറഞ്ഞൊഴുകുന്നു, റിയാദില്‍ പരക്കെ മഴ, സൗദിയിൽ വ്യാപകമായ മഴ മുന്നറിയിപ്പ്


സൗദി അറേബ്യയിലെ റിയാദ് അസീർ,ഹഫർ അൽ-ബാത്തിനിന്‍ മേഖലയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന കനത്ത മഴയിലും ആലിപ്പഴ വീഴ്ചയിലും ജനജീവിതം മനോഹരവും എന്നാൽ വെല്ലുവിളികൾ നിറഞ്ഞതുമാകുന്നു. അസീറിലെ മലനിരകളും കൃഷിസ്ഥലങ്ങളും ആലിപ്പഴം വീണ് വെളുത്ത കമ്പിളി പുതച്ച അവസ്ഥയിലാണ്.റിയാദില്‍ എല്ലായിടത്തും പരക്കെ മഴ പെയ്തു.

അൽ-അബ, ഖമീസ് മുഷൈത്, അൽ-നമാസ്, തനുമ തുടങ്ങിയ പ്രധാന ഗവർണറേറ്റുകളിലെല്ലാം ശക്തമായ മഴയും ആലിപ്പഴ വർഷവും റിപ്പോർട്ട് ചെയ്തു.കനത്ത ആലിപ്പഴ വീഴ്ചയെത്തുടർന്ന് പർവ്വതനിരകളും കൃഷിയിടങ്ങളും മഞ്ഞുപുതച്ച നിലയിലാണ്. ഇത് വിനോദസഞ്ചാരികളെ ആകർഷി ക്കുന്നുണ്ടെങ്കിലും കർഷകർക്ക് സമ്മിശ്ര വികാരമാണ് നൽകുന്നത്. താഴ്‌വരകൾ (വാഡികൾ) നിറഞ്ഞൊഴുകുന്നത് മേഖലയിലെ ജലസംഭരണികൾക്ക് കരുത്താകും. വരും മാസങ്ങളിൽ സസ്യ ജാലങ്ങൾ വർദ്ധിക്കാനും ഹരിതാഭ പടരാനും ഈ മഴ സഹായകമാകും.

താഴ്‌വരകളിലൂടെ പെട്ടെന്ന് വെള്ളം കുതിച്ചെത്താൻ സാധ്യതയുള്ളതിനാൽ വാഡികളിലേക്ക് ഇറങ്ങുന്നത് കർശനമായി നിരോധിച്ചു. കനത്ത മഴയും ആലിപ്പഴം മൂലം റോഡുകളിൽ തെന്നൽ അനുഭവപ്പെടുന്നതും കാഴ്ച പരിധി കുറയുന്നതും അപകടങ്ങൾക്ക് കാരണമായേക്കാം. വാഹനം ഓടിക്കുന്നവർ അതീവ ശ്രദ്ധ പുലർത്തണം.

സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ മഴ ശക്തമാകുന്നു. കിഴക്കൻ പ്രവിശ്യയിലെ ഹഫർ അൽ-ബാത്തിനിലും തെക്കൻ മേഖലയിലെ അസീറിലും കനത്ത മഴയും അനുബന്ധ കാലാവസ്ഥാ വ്യതിയാന ങ്ങളും റിപ്പോർട്ട് ചെയ്തു.ഫർ അൽ-ബാത്തിൻ നഗരത്തിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ കുറച്ചു സമയമായി ഇടത്തരം മഴ തുടരുകയാണ്.റോഡുകളിൽ വെള്ളക്കെട്ടിനും കാഴ്ച പരിധി കുറയാനും സാധ്യതയുള്ളതിനാൽ വാഹനയാത്രികർ ശ്രദ്ധിക്കണം.പ്രവിശ്യയിലുടനീളം കാർമേഘങ്ങൾ ഉരുണ്ടുകൂടി ഇരുണ്ട അന്തരീക്ഷമാണ് നിലവിലുള്ളത്. വരും മണിക്കൂറുകളിലും മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും സിവിൽ ഡിഫൻസ് അറിയിച്ചു.


Read Previous

‘ടുഡേയ്‌സ് റിയാദ് ‘ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

Read Next

ടികെ ഗോവിന്ദന്റെ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു; ഭാര്യ കെപി രമണിയെ പുറത്താക്കി സിപിഎം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »