‘ടുഡേയ്‌സ് റിയാദ് ‘ ഇഫ്താർ സംഗമം സംഘടിപ്പിച്ചു


റിയാദ്: റിയാദിലെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ടുഡേയ്‌സ് റിയാദ് സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് വൈവിധ്യമാർന്ന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഇന്ത്യൻ ബ്രീസ് റെസ്റ്റോറന്റിൽ വെച്ച് നടന്ന ചടങ്ങിൽ റിയാദിലെ പ്രമുഖ ഇൻഫ്ലുവൻസർമാർ, സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ സംഘടനാ പ്രതിനിധികൾ, ജീവകാരുണ്യ പ്രവർത്തകർ എന്നിവർ സംബന്ധിച്ചു.

ടുഡേയ്‌സ് റിയാദ് ടീം ഹെഡ് സജീർ ചിതറ അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.ആർ ഹെഡ് സിയാദ് വർക്കല ആമുഖ പ്രസംഗം നടത്തി. ടീം മാനേജിങ് ഹെഡ് നുമീർ മലപ്പുറം സ്വാഗതവും, അസിസ്റ്റന്റ് ഹെഡ് നബീൽ (TVM) നന്ദിയും രേഖപ്പെടുത്തി. നൗഷാദ് ചിറ്റൂർ, ഹിബ എന്നിവർ അവതാരകരായിരുന്നു. ചടങ്ങില്‍ കേളി, ഒ.ഐ.സി.സി , കെ.എം.സി.സി റിയാദ് ടാക്കീസ്, ഷിഫ മലയാളി സമാജം, മിത്ര, പി.എം.എഫ് , ജി.എം.എഫ് , റിയാദ് കലാഭവൻ, കൃപ, ബീറ്റ്‌സ് ഓഫ് റിയാദ്, ടീം മേളം, റോക്ക്സ്റ്റാർസ്. പ്രതിനിധികള്‍ പങ്കെടുത്തു

റിയാദിലെ കലാ-സാംസ്‌കാരിക-കായിക വാർത്തകൾക്കും വിനോദ പരിപാടികൾക്കും പുറമെ, പ്രമുഖ വ്യക്തികളുടെ അഭിമുഖങ്ങളും പ്രവാസികൾക്ക് ഉപകാരപ്രദമായ വിവരങ്ങളും ചുരുങ്ങിയ കാലയള വിനുള്ളിൽ ജനങ്ങളിലെത്തിക്കാൻ ടുഡേയ്‌സ് റിയാദിന് സാധിച്ചതായും വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ജനകിയമായി ഇഫ്താര്‍ സംഗമങ്ങള്‍ സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു


Read Previous

യുഎഇക്ക് നേരെ വീണ്ടും ആക്രമണശ്രമം; 5 ബാലിസ്റ്റിക് മിസൈലുകളും 17 ഡ്രോണുകളും തകർത്തു

Read Next

അസീറിലും ,ഹഫർ അൽ-ബാത്തിനിലും കനത്ത മഴയും ആലിപ്പഴ വീഴ്ചയും; വെള്ളി പുതച്ച് കൃഷിസ്ഥലങ്ങൾ, താഴ്‌വരകൾ നിറഞ്ഞൊഴുകുന്നു, റിയാദില്‍ പരക്കെ മഴ, സൗദിയിൽ വ്യാപകമായ മഴ മുന്നറിയിപ്പ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »