ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ടെഹ്‌റാൻ: പേർഷ്യൻ ഗൾഫിലെ തന്ത്രപ്രധാനമായ ഇറാനിയൻ ദ്വീപ് പിടിച്ചെടുക്കാൻ അമേരിക്കൻ സേനയെ സഹായിക്കുന്ന രാജ്യത്തിന് കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഇറാൻ പാർല മെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ്. ഇത്തരമൊരു നീക്കത്തിന് മുതിർന്നാൽ ആ രാജ്യത്തെ പ്രധാന അടിസ്ഥാന സൗകര്യങ്ങളെല്ലാം ഉടനടി നശിപ്പിക്കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്.

മേഖലയിലെ ഒരു രാജ്യം ഇറാനിയൻ ദ്വീപ് പിടിച്ചെടുക്കാൻ യുഎസ് സൈന്യത്തിന് സൗകര്യമൊരുക്കു ന്നതായി തങ്ങളുടെ പക്കൽ രഹസ്യവിവരമുണ്ടെന്ന് ഗാലിബാഫ് വെളിപ്പെടുത്തി. രാജ്യത്തിന്റെ പേര് അദ്ദേഹം നേരിട്ട് പരാമർശിച്ചില്ലെങ്കിലും, പേർഷ്യൻ ഗൾഫിലെ ദ്വീപുകളുടെ ഉടമസ്ഥാവകാശത്തെ ച്ചൊല്ലി തർക്കം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ പ്രസ്താവന.
ദ്വീപിന് മേൽ ഏതെങ്കിലും തരത്തിലുള്ള അധിനിവേശശ്രമം നടന്നാൽ നിമിഷങ്ങൾക്കകം ശക്തമായ തിരിച്ചടിയുണ്ടാകും. ശത്രുരാജ്യത്തിന്റെ സാമ്പത്തിക-സൈനിക-ഊർജ്ജ മേഖലകളിലെ നിർണ്ണായക കേന്ദ്രങ്ങൾ തകർക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകുന്നു. തങ്ങളുടെ ഭൂപ്രദേശത്തിന്റെ ഒരിഞ്ച് പോലും വിട്ടുകൊടുക്കില്ലെന്നും വിദേശ ഇടപെടലുകൾ അനുവദിക്കില്ലെന്നും സ്പീക്കർ വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിന് സമീപമുള്ള അബു മൂസ, ഗ്രേറ്റർ ടൺബ്, ലെസ്സർ ടൺബ് എന്നീ മൂന്ന് ദ്വീപു കളെച്ചൊല്ലി ഇറാനും യുഎഇയും തമ്മിൽ ദീർഘകാലമായി തർക്കം നിലനിൽക്കുന്നുണ്ട്. 1971 മുതൽ ഇറാന്റെ നിയന്ത്രണത്തിലുള്ള ഈ ദ്വീപുകൾ തങ്ങളുടേതാണെന്നാണ് യുഎഇയുടെ വാദം. ഈ വിഷയത്തിൽ അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന ചർച്ചകളും അമേരിക്കൻ സാന്നിധ്യവുമാണ് ഇറാനെ ചൊടിപ്പിച്ചിരിക്കുന്നത്. മേഖലയിൽ യുദ്ധസമാനമായ അന്തരീക്ഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇറാന്റെ ഈ പുതിയ പ്രസ്താവന ഗൾഫ് മേഖലയിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
