സൗദിയിലെ യുഎസ് സൈനിക താവളത്തിൽ ഇറാന്റെ മിസൈൽ ആക്രമണം: ഒരു അമേരിക്കൻ സൈനികൻ കൊല്ലപ്പെട്ടു


റിയാദ്: പശ്ചിമേഷ്യയിൽ യുദ്ധഭീതി വർധിപ്പിച്ചുകൊണ്ട് സൗദി അറേബ്യയിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെ ഇറാന്റെ അതിശക്തമായ മിസൈൽ-ഡ്രോൺ ആക്രമണം. സൗദിയിലെ പ്രിൻസ് സുൽത്താൻ എയർ ബേസിനു (Prince Sultan Air Base) നേരെ നടന്ന ആക്രമണത്തിൽ ഒരു അമേരിക്കൻ സൈനികൻ കൊല്ലപ്പെട്ടതായി ഔദ്യോഗിക റിപ്പോർട്ടുകൾ സ്ഥിരീകരിച്ചു.

2026 മാർച്ച് 27-ന് രാത്രിയോടെയാണ് ഇറാൻ മിസൈലുകളും സായുധ ഡ്രോണുകളും ഉപയോഗിച്ച് താവളത്തെ ലക്ഷ്യമിട്ടത്.ആക്രമണത്തില്‍ ഒരു യുഎസ് സൈനികൻ കൊല്ലപ്പെട്ടു. 12 സൈനികർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്.

താവളത്തിലെ ബാരക്കുകൾക്കും ഏതാനും ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങൾക്കും (Refueling aircraft) തകരാർ സംഭവിച്ചു. കൂടാതെ ഒരു നിരീക്ഷണ വിമാനത്തിനും (AWACS) കേടുപാടുകൾ പറ്റിയിട്ടുണ്ട്. ഇസ്രായേൽ-ഇറാൻ സംഘർഷത്തിന്റെ തുടർച്ചയായാണ് ഈ ആക്രമണത്തെ അന്താരാഷ്ട്ര നിരീക്ഷകർ കാണുന്നത്. സ്വന്തം ആണവനിലയങ്ങൾക്ക് നേരെയുള്ള ഇസ്രായേൽ നീക്കങ്ങൾക്ക് തിരിച്ചടിയായാണ് അമേരിക്കൻ താവളത്തെ ഇറാൻ ലക്ഷ്യം വെച്ചത്.

അമേരിക്കൻ സൈനികന്റെ മരണം പശ്ചിമേഷ്യയിലെ സാഹചര്യം കൂടുതൽ സങ്കീർണ്ണമാക്കിയി രിക്കുകയാണ്. പൻ്റഗൺ ഈ സംഭവത്തെ ഗൗരവകരമായ പ്രകോപനമായി കാണുന്നതായും, ശക്തമായ തിരിച്ചടിക്ക് അമേരിക്ക തയ്യാറെടുക്കുന്നതായും സൂചനകളുണ്ട്. സൗദി അറേബ്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ പല മിസൈലുകളെയും ശക്തമായി തടയുന്നുണ്ട്‌ ഇന്നു അഞ്ചു ഡ്രോൺ പ്രതിരോധ സേന വെടിവെച്ചിട്ടു.


Read Previous

ലോകം മുൾമുനയിൽ; ഇറാൻ്റെ നിർണ്ണായക മിസൈൽ പരീക്ഷണം ഇന്ന് രാത്രി?

Read Next

കേരളത്തിൽ ഭരണമാറ്റം അനിവാര്യം; പ്രവാസി മനസ്സ് യുഡിഎഫിനൊപ്പമെന്ന് യു ഡി എഫ് റിയാദ് കൺവെൻഷൻ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »