‘ഇശൽ മൽഹാർ’: റിയാദിൽ സംഗീത-നൃത്ത വിരുന്നൊരുക്കി ജിഎംഎഫ്


റിയാദ്: ഗൾഫ് മലയാളി ഫെഡറേഷൻ (ജിഎംഎഫ്) സംഘടിപ്പിച്ച ‘ഇശൽ മൽഹാർ’ സംഗീത-നൃത്ത സന്ധ്യ പ്രവാസികൾക്ക് അവിസ്മരണീയമായി. ജൂൺ 26 വെള്ളിയാഴ്ച ഷോള മാളിലെ വഫാ ഹൈപ്പർമാർക്കറ്റ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി നാല് മണിക്കൂറോളം നീണ്ടുനിന്നു. പ്രവാസി കുടുംബങ്ങളും അറബ് അതിഥികളുമടക്കം നിരവധിപേർ പരിപാടി ആസ്വദിക്കാൻ എത്തിയിരുന്നു.

പ്രമുഖ ഗായകൻ അഹമ്മദ് സുൽത്താൻ, ഗായിക ആശ ഷിജു, ‘റിയാദിന്റെ വാനമ്പാടി’ ഹിബ അബ്ദുസ്സലാം, ആസിർ പൊന്നാനി, ഹാരിസ് പട്ടുറുമാൽ എന്നിവർ അവതരിപ്പിച്ച ഗാനങ്ങൾ സദസ്സിന് നവ്യാനുഭവമായി. ഒപ്പം റിയാദിലെ വിവിധ ഗായകരുടെ പ്രകടനങ്ങളും അരങ്ങേറി. കുഞ്ഞുമുഹമ്മദ് മാസ്റ്ററുടെ നേതൃത്വത്തിൽ അവതരിപ്പിച്ച ഗ്രൂപ്പ് ഒപ്പന പരിപാടിയുടെ മാറ്റുകൂട്ടി.

ചടങ്ങിൽ പങ്കെടുത്ത കലാകാരന്മാരെ സംഘാടകർ ആദരിച്ചു. ജിഎംഎഫ് ചെയർമാൻ റാഫി പാങ്ങോട്, ജിസിസി പ്രസിഡന്റ് ബഷീർ അമ്പലായി, മീഡിയ കോ-ഓർഡിനേറ്റർ ജയൻ കൊടുങ്ങല്ലൂർ, വഫാ ഗ്രൂപ്പ് എംഡി നാസർ, സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് നൗഫൽ വടകര, ജനറൽ സെക്രട്ടറി ഹരികൃഷ്ണൻ, റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഷാജി മഠത്തിൽ തുടങ്ങിയവർ സമ്മാനദാന ചടങ്ങിന് നേതൃത്വം നൽകി.

അബ്ദുൽ അസീസ്, അഫ്സൽ കണ്ണൂർ, നിബു കാട്ടാക്കട, സുധീർ വള്ളക്കടവ്, സുബൈർ കുമ്മിൾ, തോം സീമാത്യു, നിഷാദ്, സജീർ പെരുംകുളം, ഉണ്ണി കൊല്ലം, മുന്ന അയ്യൂബ്, കമർ ബാനു, സജീർ ചിതറ, അഷ്റഫ് ചേലാമ്പ്ര, ഷാജഹാൻ കാഞ്ഞിരപ്പള്ളി, ഹാഷിം ഇടിഞ്ഞാർ, സനിൽകുമാർ ഹരിപ്പാട് തുടങ്ങിയവരും സന്നിഹിതരായിരുന്നു. ഹിബ അബ്ദുസ്സലാം, നൗഫൽ വടകര എന്നിവർ പരിപാടി അവതരിപ്പിച്ചു.


Read Previous

മലബാറിലെ രോഗികൾക്ക് പ്രവാസലോകത്തിന്റെ കരുതൽ; കോഴിക്കോട് മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് ആംബുലൻസ് സർവീസ് അടക്കം 1 കോടി രൂപയുടെ സാന്ത്വന പ്രവർത്തനങ്ങളുമായി ഐ.സി.എഫ് റിയാദ്

Read Next

‘ഖിബില’ മ്യൂസിക്കൽ ആൽബം റിലീസ് ചെയ്തു; പ്രവാസ ലോകത്ത് ശ്രദ്ധേയമായി പ്രവാസിയുടെ തൂലിക

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »