ഇസ്രയേൽ-ഹമാസ് യുദ്ധം; പലസ്‌തീനെ പിന്തുണച്ച് യോഗങ്ങൾ സംഘടിപ്പിക്കാൻ എസ്‌ഡിപിഐ


ഇസ്രയേൽ-ഹമാസ് യുദ്ധത്തിനിടയിൽ “വിമോചനത്തിനായി പോരാടുന്ന” പലസ്‌തീ നികൾക്ക് പിന്തുണ അറിയിച്ച് കൊണ്ട് കേരളത്തിലുടനീളം യോഗങ്ങൾ സംഘടിപ്പി ക്കുമെന്ന് പ്രഖ്യാപിച്ച് എസ്‌ഡിപിഐ. മാതൃരാജ്യത്തിന്റെ വിമോചനത്തിനായി പോരാടുന്ന പലസ്‌തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജില്ലാ കേന്ദ്രങ്ങളിൽ യോഗങ്ങൾ സംഘടിപ്പിക്കുമെന്നാണ് എസ്‌ഡിപിഐ അറിയിച്ചത്.

“കുടിവെള്ളം, അവശ്യമരുന്നുകൾ, വൈദ്യുതി എന്നിവ വിച്ഛേദിക്കുന്നത് പോലുള്ള കടുത്ത നടപടികളിലൂടെ ഇസ്രയേലി സയണിസ്‌റ്റ് ഭരണകൂടം ജനങ്ങളെ ഇഞ്ചിഞ്ചായി കൊല്ലുകയാണ്. അന്താരാഷ്ട്ര സമാധാന ചർച്ചകളിലൂടെ ഉണ്ടാക്കിയ കരാറുകളും സമാധാന വ്യവസ്ഥകളും ലംഘിക്കപ്പെടുകയും പലസ്‌തീൻ ജനതയെ അവർ ജനിച്ച മണ്ണിൽ അഭയാർത്ഥികളാക്കുകയും ചെയ്‌തു” എസ്‌ഡിപിഐ പുറത്തുവിട്ട പ്രസ്‌താവനയിൽ പറയുന്നു.

“കൂടാതെ, സൈനിക ഇടപെടലുകളിലൂടെ പലസ്‌തീനിലെ സാധാരണക്കാർ ദിവസവും കൊല്ലപ്പെടുകയും തടവിലാകുകയും ചെയ്യുന്നു. സമരം ചെയ്യുന്ന പലസ്‌തീൻ ജനത യുടെ അതിജീവനത്തിനായുള്ള പോരാട്ടമാണ് ഇപ്പോൾ നടക്കുന്നത്. ഇപ്പോഴത്തെ രക്ത ച്ചൊരിച്ചിലിനും കൂട്ടക്കൊലകൾക്കും ഇസ്രായേൽ സർക്കാരിനാണ് പൂർണ ഉത്തര വാദിത്തം. പലസ്‌തീൻ ജനതയുടെ സ്വാതന്ത്ര്യ സമരത്തിന് പിന്തുണയും ഐക്യദാർ ഢ്യവും പ്രകടിപ്പിക്കേണ്ടത് എല്ലാ മനുഷ്യസ്നേഹികളുടെയും കടമയാണ്”അതിൽ പറയുന്നു.

ഐക്യദാർഢ്യ യോഗങ്ങളിൽ സംസ്ഥാന, ജില്ലാ നേതാക്കൾ സംസാരിക്കുമെന്ന് എസ്‌ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയി അറയ്ക്കൽ പറഞ്ഞു. ഇസ്രയേ ലിന്റെ തെക്കൻ ഭാഗങ്ങളിൽ ശനിയാഴ്‌ച രാവിലെയാണ് ഗാസ മുനമ്പ് നിയന്ത്രിക്കുന്ന ഹമാസ് അപ്രതീക്ഷിത ആക്രമണം നടത്തിയത്. ഇസ്രയേലും ഹമാസും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഇതുവരെ 1,600ലധികം പേരാണ് കൊല്ലപ്പെട്ടത്.

ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 143 കുട്ടികളും 105 സ്ത്രീകളും ഉൾപ്പെടെ 704 പേർ കൊല്ലപ്പെടുകയും 4,000ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്‌. കൂടാതെ, ഹമാസിന്റെ ആക്രമണത്തിൽ ഇസ്രയേലിൽ ഇതുവരെ 900 പേർ കൊല്ലപ്പെടുകയും 2,600 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.

ഏകദേശം 1,500 ഹമാസ് ഭീകരരുടെ മൃതദേഹങ്ങൾ ഇസ്രായേലിൽ നിന്ന് കണ്ടെ ത്തിയതായി സൈന്യം ചൊവ്വാഴ്‌ച അവകാശപ്പെട്ടു. തെക്കൻ മേഖലയിൽ ഫലപ്രദമായ നിയന്ത്രണം നേടിയതായും, അതിർത്തിയിൽ പൂർണ നിയന്ത്രണം പുനഃസ്ഥാപിച്ച തായും ഇസ്രയേൽ വ്യക്തമാക്കി.


Read Previous

മതസംഘടനകള്‍ നന്നായി പ്രവര്‍ത്തിക്കണം, സിപിഎമ്മിനെ സഹായിച്ച് തട്ടത്തിന് പിന്നിലൊളിക്കരുത്-സലാം

Read Next

പൂർണമായും ജോലിയിൽ മുഴുകി’; വിവാഹത്തെ കുറിച്ച് രാഹുൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »