റഹീം മോചനം: കനിവോടെ കോട്ടയവും


റിയാദ് :പതിനെട്ടു വർഷങ്ങളായി തുലാസിലായിരുന്ന ജീവനും പേറി സൗദി ജയിലിൽ കഴിഞ്ഞിരുന്ന മലയാളിയായ അബ്ദുൽ റഹീമിന്റെ മോചനദ്രവ്യമായ മുപ്പത്തിനാല് കോടി രൂപ സമാഹരിക്കുവാൻ ലോകമലയാളികൾ ഒന്നിച്ചപ്പോൾ റിയാദിൽ ഒഐസി സി കോട്ടയം ജില്ലാ കമ്മിറ്റിയും സുമേശിയിലെ സുമനസ്സുകളും ഒരുമിച്ചു കൈ കോർത്തു, ജനറൽ സെക്രട്ടറി ഷിജു പാമ്പാടിയുടെ നേതൃത്വത്തിൽ സമാഹാരിച്ച ഒരുലക്ഷത്തി എഴുപതിനായിരം രൂപ ജോൺ വർഗ്ഗീസ്‌, ജോസഫ് പുത്തൻതറ എന്നിവർ ചേർന്ന് റഹീം നിയമസഹായ കമ്മിറ്റി അംഗങ്ങളായ സുധീർ കുമ്മിൾ എംബസി പ്രതിനിധി പുഷ്പരാജ് എന്നിവർക്ക്‌ കൈമാറി .

ശുമൈസി കാലിക്കറ്റ് ലൈവ് ഓഡിറ്റോറിയത്തിൽ പ്രസിഡന്റ്‌ ബഷീർ കോട്ടയ ത്തിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ റിയാദ് ഒഐസിസി സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ്‌ ബാലുക്കുട്ടൻ ഉൽഘാടനം നിർവഹിച്ചു. എംബസി പ്രതിനിധി പുഷ്പരാജ്, സുധീർ കുമ്മിൾ തുടങ്ങിയവർ സംസാരിച്ചു.

റെജിൻ, ബിജു,‌ജിൽസ്,തോമസ്,പ്രെദിൻ, സെബിൻ, റോണി, സജി, ബോബിൻ, അനീഷ്, ബുബിൻ,ജോബിൻ,ടിറ്റോ,സിബിൻ,ബോണി തുടങ്ങി ഒഐസിസി കോട്ടയം ജില്ലയിലെ എല്ലാ അംഗങ്ങളും പങ്കെടുത്ത പരിപാടിയിൽ ജനറൽ സെക്രട്ടറി ഷിജു പാമ്പാടി സ്വാഗതവും ട്രഷറർ ജിയോ തോമസ് നന്ദിയും പറഞ്ഞു.


Read Previous

ജപ്പാനും ദക്ഷിണ കൊറിയയും കഴിഞ്ഞാല്‍ ഉറക്കം കുറഞ്ഞ രാജ്യങ്ങളില്‍ സൗദി മൂന്നാമത്; ശരാശരി ഉറക്കം ദിവസം ആറര മണിക്കൂര്‍ മാത്രം

Read Next

മൈത്രി കാരുണ്യ ഹസ്തം – മൂന്ന് ലക്ഷത്തിലധികം രൂപ കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular