മൈത്രി കാരുണ്യ ഹസ്തം – മൂന്ന് ലക്ഷത്തിലധികം രൂപ കൈമാറി.



റിയാദ്: ജീവകാരുണ്യ രംഗത്തും, കലാസാമൂഹിക സാംസ്കാരിക രംഗത്തും പ്രവർത്തിക്കുന്ന മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മ കാരുണ്യ ഹസ്തം പദ്ധതിയിലൂടെ മൂന്ന് ലക്ഷത്തി പതിനായിരം രൂപ കൈമാറി. പതിനെട്ട് വർഷമായി വധ ശിക്ഷക്ക് വിധിക്കപ്പെട്ട് റിയാദ് ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട ധനസമാഹരണത്തിൽ ഒരു ലക്ഷം രൂപ നൽകി.

മൈത്രിയുടെ സഹായധം പ്രസിഡന്റ് റഹ്മാന് മുനമ്പത്ത്, റഹിം സഹായക സമിതി ചെയർമാൻ സി.പി മുസ്തഫക്ക് കൈമാറുന്നു.

മൈത്രി പ്രസിഡന്റ് റഹ്മാൻ മുനമ്പത്ത് ഒരു ലക്ഷം രൂപ റഹിം സഹായക സമിതി കമ്മിററി ചെയർമാൻ സി.പി മുസ്തഫക്കും, വൈസ് ചെയരമാൻ മുനീബ് പാഴൂരിനും കൈമാറി. ചടങ്ങിൽ മൈത്രി കൂട്ടായ്മ രക്ഷാധികാരി ഷിഹാബ് കൊട്ടുകാട്, ഉപദേശകസമിതി ചെയർമാൻ ഷംനാദ് കരുനാഗപ്പള്ളി, ജനറൽ സെക്രട്ടറി നിസാർ പള്ളിക്കശ്ശേരിൽ, ചെയർമാൻ ബാലുകുട്ടൻ, വൈസ് പ്രസിഡന്റ് നസീർ ഖാൻ, റഹിം സഹായക സമിതി മെമ്പർമാരായ സിദ്ധീഖ് കല്ലു പറമ്പൻ, റസാഖ് പൂക്കോട്ടുമ്പാടം, ഷൈജു പച്ച, നവാസ് ഓപ്പീസ് തുടങ്ങിയവർ സംബന്ധിച്ചു.

മൈത്രിയുടെ മൈമൂനക്കുള്ള സഹായക ധനം പ്രസിഡന്റ് റഹ്മാൻ മുനമ്പത്ത് മൈത്രി ഉപദേശക സമിതി ചെയർമാൻ ഷംനാദ് കരുനാഗപ്പള്ളിക്ക് കൈമാറുന്നു.

കൂടാതെ വീട്ടു ജോലിക്കായി സൗദിയിൽ എത്തുകയും ഏറെ ബുദ്ധിമുട്ടുകൾ നേരിടുകയും ഏഴു വർഷങ്ങൾക്ക് മുമ്പ് സാമുഹിക പ്രവർത്തകരുടെയും ഇന്ത്യൻ എംബസിയുടെയും സഹായത്താൽ നാട്ടിൽ എത്തുകയും ചെയ്ത മലപ്പുറം അത്താണിക്കൽ സ്വദേശി മൈമൂന; അസുഖത്താലും സാമ്പത്തിക പ്രാരാബ്ധം മൂലവും ഏറെ ബുദ്ധിമുട്ടിലായിരുന്നു.സ്വന്തമായി ഒരു കിടപ്പാടം എന്ന ആവശ്യത്തിലേക്ക് ഭൂമി വാങ്ങി വീട് വെക്കുന്നതിലേക്ക് ഒന്നര ലക്ഷം രൂപ നൽകി. മൈത്രി പ്രസിഡന്റ് റഹ്മാൻ മുനമ്പത്ത്, മൈത്രി ഉപദേശക സമിതി ചെയർമാൻ ഷംനാദ് കരുനാഗപ്പള്ളിക്ക് തുക കൈമറി.

മൈത്രിയുടെ, മാർത്തോമ ശാന്തി ഭവനിലേക്കുള്ള ഭഷ്യ വസ്തുക്കൾ വിതരണം ചെയ്യുന്നു

ഇതോടൊപ്പം തന്നെ രണ്ട് വൃദ്ധ സദനത്തിലേക്ക് ഇരുപത്തി അയ്യായിരം രൂപ വീതം ഭക്ഷ്യവസ്തുക്കൾ വാങ്ങി നൽകി. മാർത്തോമ ശാന്തിഭവൻ വവ്വക്കാവ്, ഏഞ്ചൽ വാല്യൂ കൊട്ടുകാട്, ചവറ എന്നീ വ്യദ്ധ സദനത്തിലേക്കാണ് അമ്പതിനയിരം രൂപയുടെ ഭക്ഷ്യവസ്തുക്കൾ നൽകിയത്. കൂടാതെ കോയിവിള സ്വദേശി സഫറുള്ളക്ക് ചികിത്സാ സഹായമായി പതിനായിരം രൂപയും കൈമാറി.

സഫറുള്ളക്കുള്ള ചികിത്സാ ധനസഹായം മൈത്രി ഭാരവാഹികൾ കൈമാറുന്നു

നാട്ടിൽ നടത്തിയ പ്രവർത്തങ്ങൾക്ക് മൈത്രി ട്രഷറർ സാദിഖ് കരുനാഗപ്പള്ളി, ജീവകാരുണ്യ കൺവീനർ മജീദ്, റഷീദ് വിൻടെക്, ഷംസുദ്ദീൻ തേവലക്കര, ഫസലുദ്ദീൻ, ഫത്തഹുദ്ദീൻ, സലിം മാളിയേക്കൽ, ഷംസുദ്ദീൻ, ഹുസൈൻ, ഹസൻ കുഞ്ഞ് ക്ലാപ്പന എന്നിവർ നേത്യത്വം നൽകി.



Read Previous

റഹീം മോചനം: കനിവോടെ കോട്ടയവും

Read Next

ചുവപ്പ് പുറത്ത്; ഡിഡി ന്യൂസ് ലോഗോയ്ക്ക് ഇനി കാവി നിറം

Leave a Reply

Your email address will not be published. Required fields are marked *

Most Popular