ചുവപ്പ് പുറത്ത്; ഡിഡി ന്യൂസ് ലോഗോയ്ക്ക് ഇനി കാവി നിറം


ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്‍റെ കീഴിലുള്ള ദൂരദര്‍ശന്‍റെ ലോഗോയില്‍ നിറംമാറ്റം. ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയിലാണ് മാറ്റം വരുത്തിയത്. കാവി നിറത്തിലേക്കാണ് ലോഗോ മാറിയത്. നേരത്തെ റൂബി റെഡ് നിറത്തിലായിരുന്നു. ഡിഡി ന്യൂസ് തന്നെയാണ് പുതിയ ലോഗോ പുറത്തുവിട്ടത്.

ഞങ്ങളുടെ മൂല്യം നിലനിര്‍ത്തിക്കൊണ്ട് പുതിയ അവതാരത്തില്‍ ഞങ്ങളെ ലഭ്യമാണ്. മുന്‍പില്ലാത്ത രീതിയിലുള്ള പുതിയ യാത്രയ്ക്കായി തയ്യാറായിക്കോളൂ. – എന്ന അടിക്കു റിപ്പിലാണ് പുതിയ ലോഗോ അവതരിപ്പിച്ചുകൊണ്ടുള്ള വിഡിയോ പങ്കുവച്ചത്.

ഭരണപക്ഷത്തിന് അനുകൂലമായ വാര്‍ത്തകളും പരിപാടികളും സംപ്രേഷണം ചെയ്യുന്നുവെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണം നിലനില്‍ക്കെയാണ് ലോഗോയുടെ നിറത്തിലും മാറ്റം വരുന്നത്. നേരത്തെ നരേന്ദ്ര മോദിയും മൈക്രോസോഫ്റ്റ് സ്ഥാപകൻ ബില്‍ ഗേറ്റ്സും തമ്മിലുള്ള അഭിമുഖം സംപ്രേഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ടും ദൂരദര്‍ശൻ വിവാദത്തിലായിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാകുമെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധമുയര്‍ന്നതോടെ അഭിമുഖം സംപ്രേഷണം ചെയ്യാൻ പ്രസാര്‍ഭാരതിക്ക് അനുമതി കിട്ടിയിരുന്നില്ല. ‘ദ കേരള സ്റ്റോറി’ സംപ്രേഷണം ചെയ്തതും വിവാദമായിരുന്നു.


Read Previous

മൈത്രി കാരുണ്യ ഹസ്തം – മൂന്ന് ലക്ഷത്തിലധികം രൂപ കൈമാറി.

Read Next

അബ്ദുല്‍ റഹീമിനെ രക്ഷിച്ചത് മുസ്ലിം ആയതുകൊണ്ടല്ല’; യാചകയാത്ര സിനിമയാക്കുമെന്ന് ബോബി ചെമ്മണ്ണൂര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular