#Ticket prices in Saudi will be significantly reduced കാറ്റഗറി ‘ബി’ നഗരങ്ങളിലുള്ള ലൈസന്‍സ് ഫീസ് 126,000 റിയാലില്‍ നിന്ന് 15,000 റിയാല്‍ ആയും കുറച്ചു; സിനിമാ പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത; സൗദിയില്‍ ടിക്കറ്റ് നിരക്ക് ഗണ്യമായി കുറയും


റിയാദ്: സിനിമാ പ്രേമികള്‍ക്ക് സന്തോഷം പകര്‍ന്ന് തിയറ്ററുകളിലെ ടിക്കറ്റ് നിരക്കില്‍ ഗണ്യമായ കുറവുണ്ടാവുമെന്ന് റിപ്പോര്‍ട്ട്. സിനിമാശാലകള്‍ പ്രവര്‍ത്തിപ്പിക്കുന്നതി നുള്ള ലൈസന്‍സ് ഫീസ് വലിയ തോതില്‍ കുറയ്ക്കാനുള്ള ഫിലിം കമ്മീഷന്റെ തീരുമാനത്തെ തുടര്‍ന്നാണ് സൗദി അറേബ്യയില്‍ സിനിമാ ടിക്കറ്റ് നിരക്കില്‍ ഗണ്യമായ കുറവ് വരുന്നത്.

സാംസ്‌കാരിക മന്ത്രി ബദര്‍ ബിന്‍ അബ്ദുള്ള രാജകുമാരന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഫിലിം കമ്മീഷന്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗം വിവിധ സിനിമാ ലൈസന്‍സുകള്‍ എടുക്കുന്നതിനായി സിനിമാ തിയറ്റര്‍ ഉടമകള്‍ നല്‍കേണ്ട ഫീസില്‍ വലിയ തോതില്‍ കുറവു വരുത്താന്‍ തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തിന്റെ പ്രതിഫലനം തിയറ്ററുകളിലെ ടിക്കറ്റ് നിരക്കുകളിലും പ്രതിഫലിക്കുമെന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

പുതുക്കിയ സിനിമാ ലൈസന്‍സ് ഫീസ് നിലവില്‍ വന്നതായി ഫിലിം കമ്മീഷന്‍ അറിയിച്ചു. സ്ഥിരം സിനിമാശാലകളും താല്‍ക്കാലിക പ്രദര്‍ശന കേന്ദ്രങ്ങളും പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ലൈസന്‍സുകള്‍ക്ക് പുതുക്കിയ നിരക്ക് ബാധകമാ ണെന്നും അധികൃതര്‍ വ്യക്തമാക്കി. പ്രധാനപ്പെട്ട കാറ്റഗറി ‘എ’ നഗരങ്ങളില്‍, സ്ഥിരമായ സിനിമാ ലൈസന്‍സിനുള്ള ഫീസ് 25,000 റിയാല്‍ ആയാണ് കുറച്ചത്. ഇത് നേരത്തേ 210,000 റിയാലായിരുന്നു. കാറ്റഗറി ‘ബി’ നഗരങ്ങളിലുള്ള ലൈസന്‍സ് ഫീസ് 126,000 റിയാലില്‍ നിന്ന് 15,000 റിയാല്‍ ആയും കുറച്ചു. അതേസമയം ‘സി’ വിഭാഗം നഗരങ്ങളില്‍, 84,000 റിയാലില്‍ നിന്ന് വെറും 5,000 റിയാല്‍ ആയാണ് നിരക്ക് കുറച്ചത്.

താല്‍കാലിക സിനിമാ തീയറ്ററുകളുടെ ഫീസും കുറച്ചിട്ടുണ്ട്. കാറ്റഗറി ‘എ’ നഗരങ്ങ ളില്‍, 105,000 റിയാലില്‍ നിന്ന് 15,000 റിയാലായി ലൈസന്‍സ് ഫീസ് കുറച്ചു. കാറ്റഗറി ‘ബി’ നഗരങ്ങളില്‍, ഫീസ് 63,000 റിയാലില്‍ നിന്ന് 10,000 റിയാല്‍ ആയും ‘സി’ വിഭാഗ ത്തില്‍ 42,000 റിയാലില്‍ നിന്ന് 5000 റിയാലായും കുറയ്ക്കുകയുണ്ടായി. രാജ്യത്ത് സിനിമാ മേഖലയെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് കമ്മീഷന്റെ ഈ തീരുമാനം.


Read Previous

Haj 2024: ഒരുക്കങ്ങള്‍ തകൃതിയില്‍, ഹജ്ജിന് വരുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍; വ്യവസ്ഥകള്‍ പ്രഖ്യാപിച്ച് സൗദി മന്ത്രാലയം; എല്ലാ തീര്‍ഥാടകരും നുസുക് പ്ലാറ്റ്ഫോമിലൂടെ ഹജ്ജ് പെര്‍മിറ്റ് നേടണം; സൗദിക്ക് പുറത്തുനിന്ന് വരുന്ന അന്താരാഷ്ട്ര തീര്‍ഥാടകര്‍ മെനിഞ്ചൈറ്റിസ് വാക്സിന്‍ എടുത്തതിന്റെ ഔദ്യോഗിക വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

Read Next

#Liquor policy case മദ്യനയകേസ്: തിരഞ്ഞെടുപ്പിന് മുമ്പ് കേജ്‌രിവാളിനെ അറസ്റ്റ് ചെയ്യേണ്ട അത്യാവശ്യം എന്തായിരുന്നു, ഇഡിയോട് വിശദീകരണം തേടി സുപ്രീംകോടതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular