#Liquor policy case മദ്യനയകേസ്: തിരഞ്ഞെടുപ്പിന് മുമ്പ് കേജ്‌രിവാളിനെ അറസ്റ്റ് ചെയ്യേണ്ട അത്യാവശ്യം എന്തായിരുന്നു, ഇഡിയോട് വിശദീകരണം തേടി സുപ്രീംകോടതി


ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി തലവനു മായ അരവിന്ദ് കേജരിവാളിന്റെ അറസ്റ്റില്‍ വിശദീകരണം തേടി സുപ്രീംകോടതി. തിരഞ്ഞെടുപ്പിന് മുമ്പ് കേജ്‌രിവാളിനെ അറസ്റ്റ് ചെയ്തത് എന്തിനെന്ന് കോടതി ഇഡിയോട് ചോദിച്ചു.

അറസ്റ്റ് വിഷയത്തില്‍ മേയ് മൂന്നിന് വിശദീകരണം നല്‍കണമെന്ന് ഇഡിക്ക് കോടതി നിര്‍ദേശവും നല്‍കി. അറസ്റ്റിനെതിരെ കേജ്‌രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുക യായിരുന്നു സുപ്രീം കോടതി. കേജ്‌രിവാളിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് ആംആദ്മി പാര്‍ട്ടി ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുമ്പോഴാണ് നിര്‍ണായകമായ ചോദ്യവുമായി സുപ്രീംകോടതി രംഗത്ത് എത്തിയിരിക്കുന്ന തെന്നതും ശ്രദ്ധേയമാണ്.കഴിഞ്ഞ ദിവസം വാദത്തിനിടെ അറസ്റ്റിനെ അംഗീകരി ക്കാത്തതിനാലാണ് ജാമ്യാപേക്ഷ നല്‍കാത്തതെന്ന് കേജരിവാളിന്റെ അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്വി കോടതിയില്‍ പറഞ്ഞിരുന്നു.

തന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്നും മാപ്പുസാക്ഷികള്‍ ബിജെപി അനുകൂലി കളാണെന്നുമാണ് കേജ്‌രിവാളിന്റെ വാദം.ഡല്‍ഹി മദ്യനയക്കേസില്‍ അഴിമതിയും സാമ്പത്തിക ക്രമക്കേടും നടന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ആണ് അഴിമതിയുടെ കേന്ദ്രബിന്ദുവെന്നുമാണ് ഇ.ഡി വാദിക്കുന്നത്. മദ്യനയം വഴി ലഭിച്ച പണം ഗോവയില്‍ തിരഞ്ഞെടുപ്പിനായി ഉപയോഗിച്ചുവെന്നതാണ് പ്രധാന ആരോപണം.
അതേസമയം, ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ തള്ളി.

ഡല്‍ഹി റൗസ് അവെന്യൂ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ സിബിഐ, ഇ ഡി എടുത്ത കേസുകളില്‍ ആണ് സിസോദിയ ജാമ്യം തേടിയത്.സിസോദിയയ്ക്കും കേജ്രിവാളിനുമടക്കം മദ്യനയ അഴിമതിക്കേസില്‍ നിര്‍ണായക പങ്കുണ്ടെന്നാണ് ഇഡിയുടെ വാദം. സിസോദിയയ്ക്ക് ജാമ്യം നല്‍കിയാല്‍ അത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന ഇഡിയുടെ ഭാഗം കണക്കി ലെടുത്താണ് കോടതി ഇപ്പോള്‍ ജാമ്യാപേക്ഷ തള്ളിയിരിക്കുന്നത്.


Read Previous

#Ticket prices in Saudi will be significantly reduced കാറ്റഗറി ‘ബി’ നഗരങ്ങളിലുള്ള ലൈസന്‍സ് ഫീസ് 126,000 റിയാലില്‍ നിന്ന് 15,000 റിയാല്‍ ആയും കുറച്ചു; സിനിമാ പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത; സൗദിയില്‍ ടിക്കറ്റ് നിരക്ക് ഗണ്യമായി കുറയും

Read Next

#Rahul Gandhi against BJP and Home Minister Amit Shah ഭരണഘടന മാറ്റാമെന്നുള്ളത് സ്വപ്നം മാത്രം: ബി.ജെ.പിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ രാഹുൽഗാന്ധി

Leave a Reply

Your email address will not be published. Required fields are marked *

Most Popular