Haj 2024: ഒരുക്കങ്ങള്‍ തകൃതിയില്‍, ഹജ്ജിന് വരുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍; വ്യവസ്ഥകള്‍ പ്രഖ്യാപിച്ച് സൗദി മന്ത്രാലയം; എല്ലാ തീര്‍ഥാടകരും നുസുക് പ്ലാറ്റ്ഫോമിലൂടെ ഹജ്ജ് പെര്‍മിറ്റ് നേടണം; സൗദിക്ക് പുറത്തുനിന്ന് വരുന്ന അന്താരാഷ്ട്ര തീര്‍ഥാടകര്‍ മെനിഞ്ചൈറ്റിസ് വാക്സിന്‍ എടുത്തതിന്റെ ഔദ്യോഗിക വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം


റിയാദ്: ഹജ്ജ് സീസണിലേക്കുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കവെ, ഇത്തവണ ത്തെ ഹജ്ജിന് വരുന്നവര്‍ക്കായുള്ള പുതുക്കിയ വ്യവസ്ഥകള്‍ പുറത്തുവിട്ട് സൗദി അറേബ്യ. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ഹജ്ജ് തീര്‍ഥാടകരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് നിര്‍ദ്ദേശങ്ങളെന്ന് അധികൃതര്‍ അറിയിച്ചു.

എല്ലാ തീര്‍ഥാടകരും നുസുക് പ്ലാറ്റ്ഫോമിലൂടെ ഹജ്ജ് പെര്‍മിറ്റ് നേടണമെന്നതാണ് വ്യവസ്ഥകളില്‍ ഏറ്റവും പ്രധാനം. പെര്‍മിറ്റില്ലാതെ ഹജ്ജ് ചെയ്യാന്‍ വരുന്നവര്‍ക്ക് നിയമസാധുത ഉണ്ടാവില്ലെന്നും അവര്‍ക്ക് ഹജ്ജ് തീര്‍ഥാടന കേന്ദ്രങ്ങളേക്ക് പ്രവേശനം ലഭിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. നുസുക്ക് ആപ്പിലെ രജ്‌സിട്രേഷനു പുറമെ, തീര്‍ഥാടകന്റെ വാക്‌സിനേഷന്‍ നില പരിശോധിക്കാന്‍ ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള സിഹത്തീ ആപ്ലിക്കേഷന്‍ വഴിയുള്ള രജിസ്‌ട്രേഷനും നിര്‍ബന്ധമാണ്.

സൗദി അറേബ്യയിലെ താമസക്കാരായ തീര്‍ഥാടകര്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനു ള്ളില്‍ കോവിഡ്-19 വാക്‌സിന്‍, ഇന്‍ഫ്‌ലുവന്‍സ വാക്‌സിന്‍, മെനിഞ്ചൈറ്റിസ് വാക്‌സിന്‍ എന്നിവ എടുത്തവരായിരിക്കണം എന്നതാണ് മറ്റൊരു നിബന്ധന. സൗദിക്ക് പുറത്തുനിന്ന് വരുന്ന അന്താരാഷ്ട്ര തീര്‍ഥാടകര്‍ മെനിഞ്ചൈറ്റിസ് വാക്സിന്‍ എടുത്ത വരായിരിക്കണം. രാജ്യത്തേക്ക് പുറപ്പെടുന്നതിന് ചുരുങ്ങിയത് 10 ദിവസമെങ്കിലും മുമ്പ് വാക്‌സിന്‍ എടുക്കണം. എന്നാല്‍ ഇവിടെ എത്തുന്നതിന് അഞ്ച് വര്‍ഷം മുമ്പ് വാക്‌സിന്‍ എടുത്തവര്‍ ആയിരിക്കാനും പാടില്ല. വാക്‌സിന്‍ എടുത്തുവെന്നതിന് പ്രാദേശിക അംഗീകൃത ഏജന്‍സികള്‍ നല്‍കുന്ന ഔദ്യോഗിക വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നതാണ് മറ്റൊരു നിബന്ധന. ഇതിനു പുറമെ, പോളിയോ പ്രതിരോധ കുത്തിവയ്പ് എടുത്തവരായരിക്കണം എന്നും നിബന്ധനയുണ്ട്.

എല്ലാ തീര്‍ത്ഥാടകര്‍ക്കുമുള്ള മറ്റു പൊതുവായ വ്യവസ്ഥകള്‍ ഇവയാണ്:

  • ഹിജ്‌റ മാസം ദുല്‍ ഹിജ്ജ 1445 അവസാനം വരെ, അഥവാ ജൂണ്‍ ഏഴു വരെയെങ്കിലും കാലാവധിയുള്ള സാധുവായ പാസ്പോര്‍ട്ട് കൈവശം ഉണ്ടായിരിക്കണം.
  • ഹജ്ജിന്റെ കുറഞ്ഞ പ്രായം 12 വയസ്സ്. 12ല്‍ കുറഞ്ഞ പ്രായമുള്ളവരെ തീര്‍ഥാടനത്തിന് അനുവദിക്കില്ല.
  • കോവിഡ് 19, സീസണല്‍ ഫ്‌ളൂ, മെനിഞ്ചൈറ്റിസ് എന്നിവയ്ക്കെതിരായ പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുത്തിരിക്കണം.
  • തീര്‍ഥാടകന്‍ എല്ലാ പകര്‍ച്ചവ്യാധികളില്‍ നിന്ന് മുക്തനാണെന്ന് സ്ഥിരീകരിക്കുന്ന ആരോഗ്യ സര്‍ട്ടിഫിക്കേഷന്‍ ആവശ്യമാണ്.


Read Previous

#Adventures of a Saudi youth സ്വന്തം ജീവന്‍ പണയപ്പെടുത്തി സഹജീവികളെ രക്ഷിക്കാനിറങ്ങിയ യുവാവിന്റെ രക്ഷാ പ്രവര്‍ത്തനം, സൗദിയിലെ ബിഷ പ്രവിശ്യയിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ കാറില്‍ കുടുങ്ങിയ നാലു പേരെ ബുള്‍ഡോസറില്‍ രക്ഷപ്പെടുത്തി

Read Next

#Ticket prices in Saudi will be significantly reduced കാറ്റഗറി ‘ബി’ നഗരങ്ങളിലുള്ള ലൈസന്‍സ് ഫീസ് 126,000 റിയാലില്‍ നിന്ന് 15,000 റിയാല്‍ ആയും കുറച്ചു; സിനിമാ പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത; സൗദിയില്‍ ടിക്കറ്റ് നിരക്ക് ഗണ്യമായി കുറയും

Leave a Reply

Your email address will not be published. Required fields are marked *

Most Popular