#Adventures of a Saudi youth സ്വന്തം ജീവന്‍ പണയപ്പെടുത്തി സഹജീവികളെ രക്ഷിക്കാനിറങ്ങിയ യുവാവിന്റെ രക്ഷാ പ്രവര്‍ത്തനം, സൗദിയിലെ ബിഷ പ്രവിശ്യയിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ കാറില്‍ കുടുങ്ങിയ നാലു പേരെ ബുള്‍ഡോസറില്‍ രക്ഷപ്പെടുത്തി


റിയാദ്/ബിഷ : സൗദി അറേബ്യയില്‍ കഴിഞ്ഞ ദിവസമുണ്ടായ മഴയെ തുടര്‍ന്നുണ്ടായ ശക്തമായ ഒഴുക്കില്‍ പെട്ടുപോയ ഒരു വാഹനത്തിലെ നാലു പേരെ അതിസാഹസി കമായി രക്ഷപ്പെടുത്തിയ സൗദി യുവാവ് താരമായി. സൗദിയിലെ ബിഷ പ്രവിശ്യയി ലായിരുന്നു സംഭവം.

ശക്തമായ മഴയെ തുടര്‍ന്നാണ് ഇവിടത്തെ ജുവാബ താഴ്വരയില്‍ ശക്തമായ ഒഴുക്ക് രൂപപ്പെട്ടത്. മലമ്പ്രദേശങ്ങളില്‍ നിന്ന് ഒഴുകിയെത്തിയ ചെളിവെള്ളത്തില്‍ അതുവഴി യാത്ര ചെയ്യുകയായിരുന്ന ഒരു കാറില്‍ നാലു പേര്‍ കുടുങ്ങിപ്പോവുകയായിരുന്നു. ഇരുകരകളില്‍ നിന്നും ആളുകള്‍ നോക്കി നില്‍ക്കെയായിരുന്നു സംഭവം. ഒഴുക്കിന്റെ ശക്തിയില്‍ കാര്‍ ഒഴുകിപ്പോകുമെന്നായപ്പോള്‍ പൂര്‍ണമായി വെള്ളത്തില്‍ മുങ്ങിയ കാറിന്റെ മുകളിലേക്ക് കയറി നിന്ന നാലു പേര്‍ സഹായത്തിനായി അഭ്യര്‍ഥിക്കുക യായിരുന്നു.

ശക്തമായ ഒഴുക്കും ചെളിവെള്ളവുമായതിനാല്‍ ആളുകള്‍ക്ക് നീന്തി അവിടേക്കെ ത്തുക എളുപ്പമായിരുന്നില്ല. അവിടെയാണ് രക്ഷകനായി സൗദി യുവാവ് തന്റെ ബുള്‍ഡോസറുമായി അവതരിച്ചത്. അപകടകരമായ സാഹചര്യം വകവയ്ക്കാതെ അയ്ദ് ബിന്‍ ദഗാഷ് അല്‍ അക്ലാബി എന്ന സൗദി യുവാവ് തന്റെ ബുള്‍ഡോസറില്‍ രണ്ട് സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ വെള്ളത്തിലൂടെ സഞ്ചരിച്ച് കുടുങ്ങിക്കിടക്കുന്ന കാറിന്റെ അടുത്തേക്ക് അതിസാഹസികമായി എത്തുക യായിരുന്നു. ബുള്‍ഡോസറും വെള്ളത്തില്‍ അകപ്പെടുമോ എന്ന് തോന്നിപ്പോവുന്ന നിമിഷമായിരുന്നു അത്.


Read Previous

#The company warns that people who have taken CoviShield may develop blood clots 51 കേസുകളിലായി ഇരകള്‍ അവിശ്യപെട്ട നഷ്ടപരിഹാരം 10 കോടി പൗണ്ട്, കോവിഷീല്‍ഡ് സ്വീകരിച്ചവര്‍ക്ക് രക്തം കട്ടപിടിക്കാനും പ്ലേറ്റ്ലെറ്റിന്റെ എണ്ണം കുറയാനും സാധ്യതയെന്ന് യു കെ ഹൈക്കോടതിയില്‍ നിര്‍മ്മാണ കമ്പനിയായ അസ്ട്രസെനക, വരാനിരിക്കുന്ന വലിയ നിയമ പോരാട്ടങ്ങളുടെ തുടക്കമാവും ഈ കുറ്റസമ്മതം

Read Next

Haj 2024: ഒരുക്കങ്ങള്‍ തകൃതിയില്‍, ഹജ്ജിന് വരുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍; വ്യവസ്ഥകള്‍ പ്രഖ്യാപിച്ച് സൗദി മന്ത്രാലയം; എല്ലാ തീര്‍ഥാടകരും നുസുക് പ്ലാറ്റ്ഫോമിലൂടെ ഹജ്ജ് പെര്‍മിറ്റ് നേടണം; സൗദിക്ക് പുറത്തുനിന്ന് വരുന്ന അന്താരാഷ്ട്ര തീര്‍ഥാടകര്‍ മെനിഞ്ചൈറ്റിസ് വാക്സിന്‍ എടുത്തതിന്റെ ഔദ്യോഗിക വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

Leave a Reply

Your email address will not be published. Required fields are marked *

Most Popular