കരുതലിന്റെ കരങ്ങൾക്ക് സ്നേഹസ്പർശമേകി കെ.സി.എ റിയാദ്; 125 നഴ്‌സുമാർക്ക് ആദരവ്.



റിയാദ്: അന്താരാഷ്ട്ര നഴ്‌സസ് ദിനത്തോടനുബന്ധിച്ച് റിയാദിലെ പ്രവാസി മലയാളി കൂട്ടായ്മയായ കൊല്ലം जिला കൾച്ചർ അസോസിയേഷൻ (കെ.സി.എ-റിയാ​ദ്) റിയാദ് പ്രൊവിൻസിലുള്ള 125 നഴ്സുമാരെ ആദരിച്ചു. രോഗാതുരമായ ലോകത്തിന് കരുതലിന്റെ കരങ്ങളാൽ ജീവൻ പകരുന്ന ഭൂമിയിലെ മാലാഘമാർക്കായി റിയാദിൽ നടന്ന ഏറ്റവും വലിയ ആദരിക്കൽ ചടങ്ങുകളിൽ ഒന്നായി ഇത് മാറി.

കൊല്ലം ജില്ലയിൽ നിന്നുള്ളവർക്ക് പുറമെ മറ്റ് ജില്ലകളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും ചടങ്ങിൽ പങ്കെടുത്ത മുഴുവൻ നഴ്സുമാരെയും ഉപഹാരങ്ങൾ നൽകി ആദരിക്കുകയുണ്ടായി. ആദരിക്കപ്പെട്ട ഓരോരുത്തർക്കും അവരുടെ പേരും, ഫോട്ടോയും, സേവന വർഷവും ഉൾപ്പെടുത്തിയ വ്യക്തിഗത ഫലകവും, ഡയറിയും ഒപ്പം നിരവധി സമ്മാനങ്ങളും കൈമാറി. വിവിധ ആശുപത്രികളിലായി 33 വർഷത്തെ ദീർഘകാല സേവനം പൂർത്തിയാക്കിയ ജോജിമോൾ തയ്ക്കാട്ടിനെ ചടങ്ങിൽ പ്രത്യേകം ആദരിക്കുകയും കേക്ക് മുറിച്ച് ആഘോഷിക്കുകയും ചെയ്തു.


റിയാദിലെ മദീന ഹൈപ്പർമാർക്കറ്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ കെ.സി.എ പ്രസിഡന്റ് നിസാർ പള്ളിക്കശ്ശേരിൽ അധ്യക്ഷത വഹിച്ചു. ഷിഫ മെഡിക്കൽ സർവ്വീസസ് കൺസൾട്ടന്റ് മുഹമ്മദ് ഇദ്രീസ് ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും ഉപദേശക കമ്മിറ്റി ചെയർമാൻ ഷിഹാബ് കൊട്ടുകാട് മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. തുടർന്ന് പ്രമുഖ വ്യക്തിത്വങ്ങൾ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അസോസിയേഷൻ ഭാരവാഹികളായ ബിനോയ് മത്തായി സ്വാഗതവും ഷാജു പത്തനാപുരം നന്ദിയും രേഖപ്പെടുത്തി.


ആഷ്ലിൻ ഫാത്തിമ അവതരിപ്പിച്ച നഴ്സസ് ട്രിബ്യൂട്ടും കെ.സി.എ കുടുംബാംഗങ്ങളായ കുട്ടികളുടെ കലാപരിപാടികളും ചടങ്ങിന് മാറ്റുകൂട്ടി. പ്രശസ്ത റേഡിയോ ജോക്കി നിയാസ് ഇ. കുട്ടിയായിരുന്നു പരിപാടിയുടെ അവതാരകൻ. രജിത ജയൻ, ജൂലിയ ജോൺസൺ, മോലിഷ സജി, ആതിര ഗോപൻ എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ സമിതി പരിപാടികൾക്ക് വിജയകരമായി ചുക്കാൻ പിടിച്ചു.


Read Previous

കരുതലിൻ്റെ നഴ്സിങ് സമൂഹത്തിന് ശതാദരം; റിയാദിൽ ‘ജ്വാല അവാർഡ് 2026’ പ്രൗഢമായി

Read Next

ഹജ്ജിന് മുന്നോടിയായി കേളിയുടെ ‘ജീവസ്പന്ദനം 2026’ മെഗാ രക്തദാന ക്യാമ്പ് ശ്രദ്ധേയമായി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »