കേളി കലണ്ടർ 2024 പ്രകാശനം ചെയ്തു 


റിയാദ്: കേളി കലാ സാംസ്കാരിക വേദി 2024 കലണ്ടർ സുലൈ അൽമുത്തവ പാർക്കിലെ നിറഞ്ഞ സദസ്സിനു മുന്നിൽ കൊബ്ലാൻ മാർക്കറ്റിംഗ് മാനേജർ സിദ്ദിക്ക് പ്രകാശനം ചെയ്തു. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ്‌ സെബിൻ ഇഖ്ബാൽ അദ്ധ്യക്ഷത വഹിച്ചു. കേളി രക്ഷാധികാരി കൺവീനർ കെ പി എം സാദിഖ്, കേളി ട്രഷറർ ജോസഫ് ഷാജി, അസാഫ് ബിൽഡിംഗ് മെറ്റീരിയൽസ് കമ്പനി എം.ഡി പ്രസാദ് വഞ്ചിപ്പുര,  മാർക്കറ്റിംഗ് മാനേജർ ചന്ദ്രൻ തെരുവത്ത് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. 

കഴിഞ്ഞ എട്ടു വർഷമായി കേളി കലണ്ടറിന്റെ പ്രായോജികരായ കൊബ്ലാൻ തെർമോ പൈപ്പ് കമ്പനി തുടർന്നും സഹകരിക്കുമെന്ന്  മാർക്കറ്റിംഗ് മാനേജർ കലണ്ടർ പ്രകാശന വേളയിൽ വാഗ്ദാനം നൽകി. കേളി രക്ഷാധികാരികമ്മറ്റി അംഗങ്ങളായ ടി ആർ സുബ്രഹ്മണ്യൻ, സുരേന്ദ്രൻ കൂട്ടായി, ഫിറോസ് തയ്യിൽ, പ്രഭാകരൻ കണ്ടോന്താർ, ഷമീർ കുന്നുമ്മൽ, കേളി സെക്രട്ടറിയേറ്റ് അംഗങ്ങൾ, കേന്ദ്ര കമ്മറ്റി അംഗങ്ങൾ, കുടുംബവേദി സെക്രട്ടറി സീബ കൂവോട് എന്നിവരോടൊപ്പം കുടുംബവേദി അംഗങ്ങളും കേളി അംഗങ്ങളും സന്നിഹിതരായ യോഗത്തിന് കലണ്ടർ 2024 -ന്റെ ചുമതലക്കാരൻ  കേളി  കേന്ദ്ര  കമ്മറ്റി അംഗം പ്രതീപ് ആറ്റിങ്ങൽ നന്ദി രേഖപ്പെടുത്തി. 


Read Previous

ഖത്തറില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു, കോഴിക്കോട് മുക്കം സ്വദേശി ജസീര്‍ ആണ് മരിച്ചത്

Read Next

അറേബ്യന്‍ രുചി പെരുമ “മഞ്ചീസ് ഫാസ്റ്റ് ഫുഡ്‌” റിയാദില്‍ പ്രവര്‍ത്തനമാരംഭിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »