അറേബ്യന്‍ രുചി പെരുമ “മഞ്ചീസ് ഫാസ്റ്റ് ഫുഡ്‌” റിയാദില്‍ പ്രവര്‍ത്തനമാരംഭിച്ചു


റിയാദ്: വിത്യസ്ത രുചികൂട്ടുമായി വയറും മനസ്സും നിറയ്ക്കാനിതാ കൊതിയൂറുന്ന വിവിധ തരം ചിക്കന്‍- മത്സ്യ വിഭവങ്ങള്‍ അണിനിരത്തി ബഹറൈനിലും സൗദിയിലും പ്രവര്‍ത്തിക്കുന്ന മഞ്ചീസ് ഫാസ്റ്റ് ഫുഡ്‌ റിയാദിലും പ്രവര്‍ത്തനം ആരംഭിച്ചു. ഭക്ഷണ പ്രേമികള്‍ക്ക് രുചിയുടെ പുത്തന്‍ അനുഭവം തീര്‍ക്കുകയാണ് മഞ്ചീസ് വിഭവങ്ങള്‍ റിയാദിലെ അല്‍ മന്‍സൂറ അല്‍ ഹംറ പ്ലാസയില്‍ (ഗ്രാന്‍ഡ്‌ ഹൈപ്പര്‍ മാര്‍ക്കറ്റിന് സമീപം) ആണ് മഞ്ചീസ് ഫാസ്റ്റ് ഫുഡ്‌ പ്രവര്‍ത്തിക്കുന്നത്.

മഞ്ചീസ് ഫാസ്റ്റ് ഫുഡ്‌ റിയാദ് ബ്രാഞ്ച് ഫ്ലീരിയ ഗ്രൂപ്പ്‌ ചെയര്‍മാന്‍ ഫഹദ് അബ്ദുല്‍ കരീം അല്‍ ഗുര്‍മീല്‍ ഉത്ഘാടനം ചെയ്യുന്നു, സമീപം മാനേജിംഗ് ഡയറക്ടര്‍ അഹമ്മദ്‌ കോയ

വിവിധതരം ഫ്രഷ്‌ ജൂസ്, ഡെസേർട്ട് ഇനങ്ങൾ, കിഡ്സ്‌ സ്പെഷ്യല്‍ വിഭവങ്ങള്‍, ക്ലബ്‌ സാന്ഡ്വിച്ച്, പൊട്ടറ്റൊസ്, അംബര്‍ഗര്‍, വിവിധ തരം മത്സ്യ-ചിക്കന്‍ ബ്രോസ്റ്റഡ് തുടങ്ങിയ സ്പെഷ്യല്‍ മീല്‍സ് എല്ലാം ലഭ്യമാകുന്ന തരത്തിലാണ് മഞ്ചീസ് വിഭവങ്ങളുടെ ശ്രേണി ഒരുക്കിയിരിക്കുന്നത് കുടുംബവുമായി വന്ന് ഭക്ഷണം കഴിക്കാനുള്ള സജ്ജികരണങ്ങള്‍, വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്യാനുള്ള സൗകര്യവും ലഭ്യമാണ്

കുട്ടികള്‍ കേക്ക് മുറിച്ച് സന്തോഷം പങ്കിടുന്നു സമിപം ഫ്ലീരിയ ഗ്രൂപ്പ്‌ ചെയര്‍മാന്‍ ഫഹദ് അബ്ദുല്‍ കരീം അല്‍ ഗുര്‍മീല്‍ മാനേജിംഗ് ഡയറക്ടര്‍ അഹമ്മദ്‌ കോയ, സീനിയര്‍ ഡയറക്ടര്‍ ഇ കെ റഹിം, എക്സിക്യുട്ടീവ്‌ ഡയറക്ടര്‍ മൊഹസിന്‍ അഹമ്മദ്‌ കോയ എന്നിവര്‍

ജനുവരി 10ന്. വൈകീട്ട് നടന്ന ഗ്രാന്‍ഡ്‌ ഓപ്പണിംഗ് ചടങ്ങ് ഫ്ലീരിയ ഗ്രൂപ്പ്‌ ചെയര്‍മാന്‍ ഫഹദ് അബ്ദുല്‍ കരീം അല്‍ ഗുര്‍മീല്‍ ഉത്ഘാടനം ചെയ്തു, മാനേജിംഗ് ഡയറക്ടര്‍ അഹമ്മദ്‌ കോയ, സീനിയര്‍ ഡയറക്ടര്‍ ഇ കെ റഹിം, എക്സിക്യുട്ടീവ്‌ ഡയറക്ടര്‍ മൊഹസിന്‍ അഹമ്മദ്‌ കോയ, ബിസിനെസ്സ് രംഗത്തും സാമുഹ്യ സാംസ്‌കാരിക രംഗത്തെ വിശിഷ്ട വെക്തികള്‍, മഞ്ചീസ് ഒഫീഷ്യല്‍ തുടങ്ങി നിരവധി പേര്‍ ഉത്ഘാടന ചടങ്ങില്‍ സംബന്ധിച്ച്.

മഞ്ചീസ് ഫാസ്റ്റ് ഫുഡിന്റെ നാലാമത്തെ ശാഖയാണ് റിയാദില്‍ പ്രവര്‍ത്തനം ആരംഭിച്ചത്, മറ്റു സ്ഥാപനങ്ങള്‍ ബഹറൈന്‍, ദമാം, ജുബൈല്‍ എന്നിവിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത് ഉടനെ സൗദിയുടെ വിവിധ ഭാഗങ്ങളിലായി മഞ്ചീസ് ഫാസ്റ്റ് ഫുഡ്‌ ശാഖകള്‍ ആരംഭിക്കുമെന്ന് മാനെജ്മെന്റ് വക്താക്കള്‍ പറഞ്ഞു


Read Previous

ഏഴ് വര്‍ഷം മുന്‍പ് കാണാതായ വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

Read Next

മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കമ്പനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം

Leave a Reply

Your email address will not be published. Required fields are marked *

Most Popular