കേരളാ എൻജിനീയേഴ്സ് ഫോറം ബാഡ്മിന്റൺ ടൂർണമെന്റ് “ നെറ്റ് മാസ്റ്റേഴ്സ് സീസൺ 3.0 “ സംഘടിപ്പിച്ചു


റിയാദ്: കേരള എന്‍ജിനീയേഴ്‌സ് ഫോറം (കെഇഎഫ്) റിയാദ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. റിയാദ് റാഇദ് പ്രോ കോർട്ടിൽ നടന്ന ടൂര്‍ണമെന്റില്‍ ഫോറം അംഗങ്ങളും കുടുംബാംഗങ്ങളുമടക്കം നിരവധി പേർ പങ്കെടുത്തു.. കെ ഇ എഫ് ന്റെ മൂന്നാമത് ടൂർണമെന്റ് പ്രായഭേദമന്യേയുള്ള പ്രാതിനിധ്യം കൊണ്ട് ശ്രദ്ധേയമായി .

വിവിധ വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിലെ വിജയികൾ : പുരുഷ ഡബിള്‍സ് പ്രോ മത്സരത്തിൽ നബീല്‍ അബ്ദുള്ള, മുഹമ്മദ് റോഷൻ സഖ്യം ജയം നേടി, റണ്ണർ അപ്പ് പ്രശിൻ-ജസീം,പുരുഷ ഡബിള്‍സ് ഇന്റർമീഡിയറ്റ് ഇനത്തിൽ ഹനീഫ് ഷഹബാസ് സഖ്യം വിജയിച്ചു, റണ്ണർ അപ്പ് സാബു ഈപ്പൻ -മുഹമ്മദ് റിയാസ് , പുരുഷ ഡബിൾസ് അമേച്ചർ വിഭാഗത്തിൽ ഫെബിൻ ജസീൽ സഖ്യം ജേതാക്കളായി, റണ്ണർ അപ്പ് ശ്യാം-സന്ദീപ്, പുരുഷ സിംഗിള്‍സില്‍ അനസ് ജേതാവായി , റണ്ണർ അപ്പ് ഇർഷാദ് മുഹമ്മദ്,മിക്‌സഡ് ഡബ്ള്‍സില്‍ നബീൽ അബ്ദുള്ള ഹന്ന ജേതാക്കളായി, റണ്ണർ അപ്പ് ഹാദി-ഷബ്ന, വനിതാ ഡബ്ള്‍സില്‍ ഹന്ന,മെഹ്രീന്‍ റോഷൻ സഖ്യം ജേതാക്കളായി. റണ്ണർ അപ്പ് സൽമ-ഷബ്ന, കിഡ്സ് അണ്ടർ 16 ഇനത്തിൽ അമല്‍ മുഹമ്മദ്, അമന്‍ മുഹമ്മദ് എന്നിവരാണ് വിജയികളായത്, റണ്ണർ അപ്പ് അയ്റ ഫാത്തിമ-ഹാദി ഇഹ്സാൻ, കിഡ്സ് അണ്ടർ 11 വിഭാഗത്തിൽ അമായ ആഹിൽ സഖ്യം വിജയിച്ചു, റണ്ണർ അപ്പ് ഫറിൻ അൽത്താഫ്-സിഫാൻ സജിൻ.

സമാപന ചടങ്ങിൽ കെ ഇ എഫ് പ്രസിഡന്റ് അബ്ദുൽ നിസാർ വിജയികൾക്ക് ആശംസകർപ്പിച്ച് സംസാരിച്ചു.നവനീത് രമേഷ് ( 2023 ഓൾ ഇന്ത്യ ബാഡ്മിന്റൺ ചാമ്പ്യൻ), ബെൻസൺ കെ ആന്റണി ( നാഷണൽ ലെവൽ പ്ലയെർ) എന്നിവർ മുഖ്യാതിഥികളായി.. കെ ഇ എഫ് സ്പോർട്സ് കമ്മിറ്റി ഭാരവാഹികൾ മുഖ്യാതിഥികൾക്കുള്ള മെമന്റോ കൈമാറി..വിജയികൾക്കുള്ള ട്രോഫികളും മെഡലുകളും ചടങ്ങിൽ വിതരണം ചെയ്തു . മത്സരങ്ങൾക്ക് കെ ഇ എഫ് എക്സിക്യൂട്ടീവ് അംഗങ്ങൾ നേതൃത്വം നൽകി. രാഹുൽ രാജ്, ഷറഫാസ് നന്ദിയർപ്പിച്ചു സംസാരിച്ചു.


Read Previous

ആരോഗ്യ വകുപ്പ് ഡയറക്ടർ തുരപ്പൻ പണി കാണിച്ചു’, അതുകൊണ്ടാണ് മാറ്റിയതെന്ന് മന്ത്രി, ‘നിപ ഫലം ഉച്ചക്ക് വന്നിട്ടും അറിയിച്ചില്ല’; വിവാദങ്ങളിൽ രൂക്ഷ മറുപടി

Read Next

ലോക രക്തദാന ദിനം: സൗദി ബി.ഡി.കെ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »