ലോക രക്തദാന ദിനം: സൗദി ബി.ഡി.കെ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു


​റിയാദ്: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് ബ്ലഡ് ഡോണേഴ്‌സ് കേരള (ബി.ഡി.കെ) സൗദി ചാപ്റ്ററിന്റെ നേതൃത്വത്തിൽ രക്തദാതാക്കൾ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങളെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഗൂഗിൾ മീറ്റ് വഴി നടത്തിയ പരിപാടിയിൽ സൗദിയിലെയും മറ്റ് ഗൾഫ് രാജ്യങ്ങളിലെയും നിരവധി സാമൂഹിക പ്രവർത്തകരും സംഘടന പ്രതിനിധികളും പങ്കെടുത്തു.

​അബഹ കിംഗ് ഖാലിദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഡോക്ടറും സൗദി ബി.ഡി.കെ ഉപദേശക സമിതി അംഗവുമായ ഡോ. അബ്ദുൾ ഖാദർ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. സൗദി ബി.ഡി.കെ പ്രസിഡന്റ് ഗഫൂർ കൊയിലാണ്ടി അധ്യക്ഷനായിരുന്നു. ബി.ഡി.കെ സംസ്ഥാന വൈസ് പ്രസിഡന്റ് ഫസൽ ചാലാട് മുഖ്യപ്രഭാഷണവും ബോധവൽക്കരണ ക്ലാസും നയിച്ചു. രക്തദാനത്തിന്റെ പ്രാധാന്യം, ദാതാക്കൾ പാലിക്കേണ്ട മുൻകരുതലുകൾ എന്നിവ അദ്ദേഹം ക്ലാസിൽ വിശദീകരിച്ചു. ‘

ബി.ഡി.കെ കുവൈത്ത് പ്രതിനിധി നളിനാക്ഷൻ കാസർകോട്, ബഹ്റൈൻ പ്രതിനിധി സനോജ് ഭാസ്കർ, റിയാദിലെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തകരായ ശിഹാബ് കൊട്ടുകാട്, തൊമ്മിച്ചൻ കുട്ടനാട്, നിഹാസ് പാനൂർ, രാജാസാഹിബ്, റിയാസ് വണ്ടൂർ, അഷറഫ് പാലക്കാട്, ഷെരീഫ്, അബ്ദുൾ നാസർ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു. ബി. ഡി.കെ സൗദി ചാപ്റ്റർ ട്രഷറർ അബ്ദുൾ സലാം തിരൂർ ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.


Read Previous

കേരളാ എൻജിനീയേഴ്സ് ഫോറം ബാഡ്മിന്റൺ ടൂർണമെന്റ് “ നെറ്റ് മാസ്റ്റേഴ്സ് സീസൺ 3.0 “ സംഘടിപ്പിച്ചു

Read Next

സൗഹൃദങ്ങളുടെയും അറിവിന്റെയും തോഴന്‍; സമീല്‍ ഇല്ലിക്കലിനെ അനുസ്മരിച്ച് റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »