തൊഴിൽ നിയമ ലംഘനങ്ങൾ: ബഹ്റൈനിൽ 124 പ്രവാസികളെ നാടുകടത്തി


മനാമ: തൊഴിൽ നിയമ ലംഘനങ്ങൾ തടയുന്നതിന്റെ ഭാ​ഗമായി ബഹ്റൈനിൽ പരിശോധനകൾ ശക്തമാക്കി ലേബർ മാർക്കറ്റ് റ​ഗുലേറ്ററി അതോറിറ്റി. ഈ മാസം ആദ്യം നടത്തിയ പരിശോധനകളിൽ നിരവധി പ്രവാസികളെ നാടുകടത്തി. മതിയായ രേഖകളില്ലാത്ത 124 പ്രവാസികളെയാണ് നാടുകടത്തിയതെന്ന് എൽഎംആർഎ അറിയിച്ചു.

അതേസമയം 1125 പരിശോധനകളാണ് ഫെബ്രുവരി 2 മുതൽ 8 വരെ നടത്തിയത്. കൂടാതെ, 12 സംയുക്ത കാമ്പയിനുകളും സംഘടിപ്പിച്ചിരുന്നു. ഇതിൽ 30 അനധികൃത തൊഴിലാളികളെ കണ്ടെത്തുകയും ചെയ്തു. കാപിറ്റൽ ​ഗവർണറേറ്റ്, മുഹറഖ് ​ഗവർണറേറ്റ് എന്നിവിടങ്ങളിലും തെക്കൻ വടക്കൻ ​ഗവർണറേറ്റുകളിലും പരിശോധന നടത്തി


Read Previous

പൗരത്വ നിയമങ്ങൾ കർക്കശമാക്കി ഒമാൻ; തുടർച്ചയായി 15 വർഷം രാജ്യത്ത് താമസിച്ചാൽ മാത്രം വിദേശികൾക്ക് പൗരത്വം, വിദേശികൾക്ക് പൗരത്വം ലഭിക്കാൻ അറബി ഭാഷ അനിവാര്യം.

Read Next

കു​വൈ​ത്തി​ൽ ജ​ന​സം​ഖ്യ​യി​ൽ ര​ണ്ടാ​മ​ത് ഇ​ന്ത്യ​ക്കാ​ർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »