കു​വൈ​ത്തി​ൽ ജ​ന​സം​ഖ്യ​യി​ൽ ര​ണ്ടാ​മ​ത് ഇ​ന്ത്യ​ക്കാ​ർ


കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ പ​ബ്ലി​ക് അ​തോ​റി​റ്റി 2024 അവസാനത്തിലെ ജ​ന​സം​ഖ്യ ക​ണ​ക്ക് പുറത്തുവിട്ടു. 10,07,961 ഇന്ത്യക്കാരാണ് കുവൈ ത്തിലുള്ളത്. തൊ​ട്ടു​മു​മ്പ​ത്തെ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് ഇ​ന്ത്യ​ക്കാ​ർ 0.7 ശ​ത​മാ​നം കുറഞ്ഞു. തൊ​ട്ടു​മു​മ്പ​ത്തെ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് ഇ​ന്ത്യ​ക്കാ​ർ 0.7 ശ​ത​മാ​നം കുറഞ്ഞു

കു​വൈ​ത്തി​ക​ളും ഇ​ന്ത്യ​ക്കാ​രും ക​ഴി​ഞ്ഞാ​ൽ രാജ്യത്ത് കൂ​ടു​ത​ലു​ള്ള​ത് ഈ​ജി​പ്ത് പൗ​ര​ന്മാ​രും (657,280), ബം​ഗ്ലാ​ദേ​ശി​ക​ളും (292,810), ഫി​ലി​പ്പീ​നി​ക​ളും (223,482), സി​റി​യ​ക്കാ​രും (183,103) ആ​ണ്. ഫി​ലി​പ്പീ​നി​ക​ൾ മു​ൻ വ​ർ​ഷ​ത്തെ ​അ​പേ​ക്ഷി​ച്ച് 11.8 ശ​ത​മാ​നം കുറഞ്ഞു. ശ്രീ​ല​ങ്ക​ക്കാ​ർ (170,251), സൗ​ദി പൗ​ര​ന്മാ​ർ (142,760), നേ​പ്പാ​ൾ പൗ​ര​ന്മാ​ർ (140,441), പാകിസ്ഥാ നികൾ (94,749) എ​ന്നി​വ​രാ​ണ് പി​ന്നീ​ട് കു​വൈ​ത്തി​ ലുള്ളഏ​റ്റ​വും വ​ലി​യ ജ​ന​സം​ഖ്യ സ​മൂ​ഹം.

അതേസമയം സ​മീ​പ വ​ർ​ഷ​ങ്ങ​ളി​ൽ വി​സ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ച്ച​​തോ​ടെ സ്വ​ദേ​ശി-​വി​ദേ​ശി അ​നു​പാ​ത​ത്തി​ലെ അ​സ​ന്തു​ലി​താ​വ​സ്ഥ കു​റ​ഞ്ഞു​വ​രു​ന്നു​ണ്ട്. ഓ​രോ വ​ർ​ഷ​വും പു​തു​താ​യി എ​ത്തു​ന്ന വി​ദേ​ശി​ക​ൾ ജ​ന​സം​ഖ്യ സ​ന്തു​ല​ന​ത്തെ ബാ​ധി​ക്കു​ന്ന​താ​യി കണ്ടെത്തിയതോടെയാണ് അ​ധി​കൃ​ത​ർ വി​സ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. 2024 ഡി​സം​ബ​ർ അ​വ​സാ​ന​ത്തി​ലെ ക​ണ​ക്ക​നു​സ​രി​ച്ച് 49,87,826 ആ​ണ് രാ​ജ്യ​ത്തെ മൊ​ത്തം ജ​ന​സം​ഖ്യ. ആ​കെ ജ​ന​സം​ഖ്യ​യി​ൽ 69 ശ​ത​മാ​നവും വി​ദേ​ശി​ക​ളാ​ണ്. ഭൂ​വി​സ്തൃ​തി​യി​ൽ ലോ​ക​ത്ത് 157ാം സ്ഥാ​ന​ത്തു​ള്ള കു​വൈ​ത്ത് ജ​ന​സം​ഖ്യ​യി​ൽ 52ാമ​താ​ണ്. ജ​ന​സാ​ന്ദ്ര​ത​യി​ൽ ലോ​ക​ത്ത് 37ാം സ്ഥാ​ന​ത്താ​ണ് രാജ്യം.


Read Previous

തൊഴിൽ നിയമ ലംഘനങ്ങൾ: ബഹ്റൈനിൽ 124 പ്രവാസികളെ നാടുകടത്തി

Read Next

നിർമിത ബുദ്ധി സാ​ങ്കേതികവിദ്യ; പത്താം ക്ലാസ് കരിക്കുലത്തിൽ ഉൾപ്പെടുത്തി കുവൈത്ത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »