ലാലേട്ടനോട് വന്ന് കാണാൻ പറഞ്ഞിട്ടുണ്ട്; ടി.പി.മാധവനെ ചേർത്തുപിടിച്ച് ​ഉറപ്പുനൽകി ഗണേഷ് കുമാർ


കൊല്ലം: ഗതാഗത മന്ത്രിയായതിന് പിന്നാലെ തന്റെ മണ്ഡലമായ പത്താനപുരത്തെ ഗാന്ധി ഭവൻ സന്ദർശിച്ച് കെ.ബി. ​ഗണേഷ്കുമാർ. ഗാന്ധി ഭവന്‍ ഒരുക്കിയ സ്വീകരണത്തിലും അദ്ദേഹം പങ്കെടുത്തു. ​ഗാന്ധിഭവനിലെ അന്തേവാസിയായ നടന്‍ ടി.പി മാധവനെ സന്ദര്‍ശിച്ച് കുശലാന്വേഷണം നടത്തിയ ശേഷമാണ് മന്ത്രി മടങ്ങിയത്.

ഗാന്ധിഭവൻ എന്നത് പത്തനാപുരത്തിന്റെ ദേവാലയമാണെന്ന് സ്വീകരണത്തിൽ സംസാരിക്കവേ ​ഗണേഷ് കുമാർ അഭിപ്രായപ്പെട്ടു. ജാതിമതങ്ങൾക്കപ്പുറം വലിപ്പച്ചെറുപ്പമില്ലാതെ, കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശങ്ങൾമാത്രം കൈമാറുന്ന, അത്തരം പ്രവർത്തനങ്ങൾ മാത്രം നടത്തുന്ന അഭയകേന്ദ്രമാണ് ഗാന്ധി ഭവനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മലയാള സിനിമയില്‍ സജീവമായിരുന്ന ടി.പി മാധവന്‍. 2015ൽ പക്ഷാഘാതത്തെ തുടർന്ന് ചികിത്സയ്ക്കു ശേഷമാണ് പത്തനാപുരം ഗാന്ധി ഭവനിൽ വിശ്രമജീവിതത്തിന് എത്തിയത്. പുനലൂര്‍ സോമരാജന്റെ നേത്വത്തിലാണ് ഗാന്ധി ഭവന്‍ പ്രവര്‍ത്തിക്കുന്നത്.


Read Previous

ഭാര്യയെ കഴുത്തറുത്തുകൊന്ന്, ഭര്‍ത്താവ് തൂങ്ങിമരിച്ചു; മകളുടെ കഴുത്തിൽ കത്തിവെച്ചു, തീകൊളുത്താനും ശ്രമിച്ചു

Read Next

ചരിത്ര കുതിപ്പുമായി ഐഎസ്ആര്‍ഒ; എക്സ്പോസാറ്റ് വിക്ഷേപണം വിജയം

Leave a Reply

Your email address will not be published. Required fields are marked *

Most Popular