ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ് കെഎംസിസി റിയാദ് എറണാകുളം ജില്ലാ കമ്മിറ്റിയും ഓഐസിസി റിയാദ് എറണാകുളം ജില്ലാ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച യുഡിഎഫ് കൺവെൻഷൻ ശ്രദ്ധേയമായി. മലസിലെ അല്ഹാ മാസ്ളി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിക്ക് ഓഐസിസി എറണാകുളം ജില്ലാ കമ്മിറ്റി പ്രസിഡൻറ് അലി ആലുവ അധ്യക്ഷത വഹിച്ചു. ഓഐസിസി എറണാകുളം ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി അജീഷ് ചെറുവട്ടൂർ സ്വാഗതം ആശംസിച്ചു. കെഎംസിസി ജനറൽ സെക്രട്ടറി ശുഹൈബ് പനങ്ങാകര പരിപാടി ഉദ്ഘാടനം ചെയ്തു. ഓഐസിസി എറണാകുളം ജില്ലാ കമ്മിറ്റി സെക്രട്ടറി ജോബി ജോർജ് ആമുഖ പ്രസംഗം നടത്തി.
പരിപാടിയിൽ ആശംസ പ്രസംഗങ്ങൾ നടത്തി കെഎംസിസി എറണാകുളം ജില്ലാ കമ്മിറ്റി പ്രസിഡൻറ് ഉസ്മാൻ പരീത്, ഓഐസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ സുരേഷ് ശങ്കർ, ഷംനാദ് കരുനാഗപ്പള്ളി, നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി റഹ്മാൻ മുനമ്പത്ത്, ഓഐസിസി എറണാകുളം ജില്ലാ വൈസ് പ്രസിഡൻറ് റിജോ ഡോമിനിക്കോസ്, ഓഐസിസി സെൻട്രൽ കമ്മിറ്റി വൈസ് പ്രസി ഡൻറ് ഷുക്കൂർ ആലുവ, ഓഐസിസി സെൻട്രൽ കമ്മിറ്റി ഓഡിറ്റർ നാദിർഷ റഹിമാൻ, ഓഐസിസി എറണാകുളം ജില്ലാ കമ്മിറ്റി അംഗം ലാലു വർകി, കെഎംസിസി എറണാകുളം ജില്ലാ കമ്മിറ്റി വൈസ് പ്രസിഡൻറ് അമീർ ബീരാൻ, റിയാദ് എറണാകുളം ജില്ലാ കമ്മിറ്റി ഓർഗനൈസിംഗ് സെക്രട്ടറി ജലീൽ ഉളിയനൂർ എന്നിവർ. ആശംസ പ്രസംഗം നടത്തി പ്രവചന മത്സരത്തിനായി തയ്യാറാക്കിയ ഗൂഗിൾ ഫോം പ്രകാശനം കെഎംസിസി റിയാദ് എറണാകുളം ജില്ലാ പ്രസിഡൻറ് ഉസ്മാൻ പരീത്, ഓഐസിസി സെൻ ട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് ഷുക്കൂർ ആലുവയ്ക്ക് കൈമാറി പ്രകാശനം നടത്തി.യുഡിഎഫ് പ്രവർത്തകരുടെ സജീവ പങ്കാളിത്തം പരിപാടിയെ ആവേശകരമാക്കി. സംഘടനകളുടെ ഐക്യവും ഏകോപനവും യുഡിഎഫിന്റെ ശക്തിയെ പ്രതിഫലിപ്പിക്കുന്നതായിരുന്നു കൺവെൻഷൻ. വരാനിരി ക്കുന്ന രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് പ്രചോദനമാകുന്ന സന്ദേശങ്ങളാണ് നേതാക്കൾ പങ്കുവെച്ചത്.
കെഎംസിസി എറണാകുളം ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി മുജീബ് മൂലയില്‍ ചടങ്ങിന് നന്ദി പറഞ്ഞു
