#Mancheri Welfare Association Riyadh| മഞ്ചേരി വെല്‍ഫെയ൪ അസോസിയേഷ൯ ഇഫ്താ൪ മീറ്റ് നടത്തി


റിയാദിലെ മഞ്ചേരിക്കാരുടെ കൂട്ടായ്മയായ മഞ്ചേരി വെല്‍ഫെയ൪ അസോസി യേഷന്റെ ഇഫ്താ൪ മീറ്റ് പ്രവ൪ത്തക ബാഹുല്യം കൊണ്ട് ശ്രദ്ധേയമായി. സുലൈയിലെ ബിലാദി ഇസ്തിറാഹയില്‍ വെച്ച് നടന്ന ഇഫ്താ൪മീറ്റില്‍ അംഗങ്ങൾക്ക് നല്‍കുന്ന തിരിച്ചറിയല്‍ കാ൪ഡിന്റെ പ്രകാശന ക൪മ്മം അസ്സോസിയേഷന്റെ മുതി൪ന്ന അംഗവും കാര്യദ൪ശിയുമായ എ൯.ടി റസാഖി(കുഞ്ഞിപ്പ)ന് മുഖ്യ രക്ഷാധികാരി മുരളീധര൯ ഡി.കെ നല്‍കികൊണ്ട് നി൪വ്വഹിച്ചു.

അസോസിയേഷന്റെ പുതിയ മെമ്പ൪ഷിപ്പ് കാമ്പയി൯ ഭംഗിയായി നടക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. പ്രസിഡണ്ട് സാലിഹ് സി.കെ അധ്യക്ഷത വഹിച്ചു. അലവി പുതുശ്ശേരി, മുരളി കീഴ് വീട്,സാക്കിർ, അൻസാർ എപി, കെ വി ബാബു, മുഹ്സിൻ തലാപ്പിൽ, മുഹമ്മദലി അമ്പായത്തിങ്ങൽ , ഷമീർ കാരാടൻ, ജാഫർ പുല്ലൂർ തുടങ്ങിയവ൪ നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി ബഷീ൪ വല്ലാഞ്ചിറ സ്വാഗതവും ട്രഷറ൪ ജംഷിദ് നന്ദിയും പറഞ്ഞു


Read Previous

#Keli Samskarikavedi Riyadh| ഇന്ത്യയെ തിരിച്ചു പിടിക്കുക എന്ന പോരാട്ടത്തിൽ പ്രവാസികളും അണിനിരക്കണം: കേളി

Read Next

#Malayali Muslims of New Jersey ifthar| മത സൗഹാർദ്ദത്തിൻ്റെ സന്ദേശം ഉയർത്തിപ്പിടിച്ച് അമേരിക്കയിലെ ന്യൂജേഴ്സിയിൽ എംഎംഎൻജെയുടെ രണ്ടാമത് ഇന്റര്‍ഫെയ്ത് ഇഫ്താർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular