പാൽ ഉൽപ്പന്നങ്ങളുടെ കാലാവധി വർദ്ധിപ്പിച്ചു; ജാഗ്രത പാലിക്കാൻ സൗദി ഫുഡ് ബാങ്ക് സിഇഒയുടെ മുന്നറിയിപ്പ്


റിയാദ്: സൗദി അറേബ്യയിൽ ഫ്രഷ് പാൽ ഉൽപ്പന്നങ്ങളുടെ കാലാവധി (Shelf Life) 12 ദിവസമായി വർദ്ധി പ്പിച്ച ഔദ്യോഗിക തീരുമാനത്തിന് പിന്നാലെ, ഉപഭോക്താക്കൾക്ക് നിർണ്ണായക മുന്നറിയിപ്പുമായി സൗദി ഫുഡ് ബാങ്ക് (Eta’am). വിപണിയിലെത്തുന്ന ഗുണനിലവാരമില്ലാത്ത ചില ബ്രാൻഡുകളുടെ വൻ ഓഫറുക ളിൽ വഞ്ചിതരാകരുതെന്ന് ഫുഡ് ബാങ്ക് സിഇഒ ഫൈസൽ അൽ ശൗഷാൻ ഓർമ്മിപ്പിച്ചു.

ഭക്ഷ്യവസ്തുക്കൾ പാഴാകുന്നത് തടയുന്നതിന്റെ ഭാഗമായാണ് പാൽ ഉൽപ്പന്നങ്ങളുടെ കാലാവധി നീട്ടാൻ സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി തീരുമാനിച്ചത്. ഈ മാറ്റം വിപണിയിൽ ഗുണകരമായ ചലനങ്ങൾ ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ടെങ്കിലും, ഇത് ചില ദുരുപയോഗങ്ങൾക്ക് കാരണമായേക്കാ മെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

അറിയപ്പെടാത്ത ബ്രാൻഡുകളുടെ വൻ ഓഫറുകളിൽ ആകൃഷ്ടരാകാതെ, വിശ്വാസ്യതയുള്ള ഉൽപ്പ ന്നങ്ങൾ മാത്രം തിരഞ്ഞെടുക്കുക.കാലാവധി നീട്ടിയത് സാധനങ്ങൾ അമിതമായി വാങ്ങി ശേഖരിക്കാ നല്ല, മറിച്ച് സാവകാശം ഉപയോഗിച്ച് തീർക്കാനാണെന്ന് മനസ്സിലാക്കുക. കാലാവധി 12 ദിവസം ലഭി ക്കണമെങ്കിൽ ഉൽപ്പന്നങ്ങൾ കൃത്യമായ താപനിലയിൽ തന്നെ സൂക്ഷിക്കേണ്ടതുണ്ട്. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം രാജ്യത്തെ ഭക്ഷണ പാഴാക്കൽ (Food Waste) കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ യാണ് പുതിയ മാറ്റങ്ങൾ നടപ്പിലാക്കിയിരിക്കുന്നത്. എന്നാൽ ഉപഭോക്താക്കളുടെ അശ്രദ്ധ ഈ ലക്ഷ്യ ത്തെ തകർക്കുമെന്നും, ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ ഗുണനിലവാരത്തിന് മുൻഗണന നൽകണമെന്നും സിഇഒ ഓർമ്മിപ്പിച്ചു.


Read Previous

പതിനായിരത്തിലേറെ വോട്ടര്‍മാര്‍ കുറഞ്ഞ 27 മണ്ഡലങ്ങള്‍; മുന്നണികള്‍ക്ക് നെഞ്ചിടിപ്പേറ്റുന്ന മണ്ഡലങ്ങള്‍ അറിയേണ്ടെതെല്ലാം

Read Next

അമേരിക്കൻ ആഗോള ടെക് ഭീമന്മാരെ ലക്ഷ്യമിട്ട് ഇറാൻ; 18 പ്രമുഖ കമ്പനികൾക്കെതിരെ മുന്നറിയിപ്പുമായി ഐ ആര്‍ ജി സി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »