ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: സൗദി അറേബ്യയിലെ അടുത്ത ഇന്ത്യൻ അംബാസഡറായി മുതിർന്ന നയതന്ത്രജ്ഞൻ ശ്രീ വിപുലിനെ (IFS: 1998 Batch) വിദേശകാര്യ മന്ത്രാലയം നിയമിച്ചു. നിലവിൽ ഖത്തറിലെ ഇന്ത്യൻ അംബാസ ഡറായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു അദ്ദേഹം. വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക അറിയിപ്പ് പ്രകാരം അദ്ദേഹം ഉടൻ തന്നെ റിയാദി ലെത്തി പുതിയ ചുമതലയേൽക്കും.
ഗൾഫ് മേഖലയിലെ ദീർഘകാലത്തെ പ്രവർത്തന പരിചയവും പ്രവാസി സമൂഹവുമായുള്ള അടുത്ത ബന്ധവുമാണ് ശ്രീ വിപുലിന്റെ പ്രധാന സവിശേഷത. 2020 മുതൽ 2023 വരെ വിദേശകാര്യ മന്ത്രാലയത്തിലെ ഗൾഫ് ഡിവിഷൻ ജോയിന്റ് സെക്രട്ടറിയായി അദ്ദേഹം മികച്ച രീതിയിൽ പ്രവർത്തിച്ചിട്ടുണ്ട്.

അതിനു മുൻപ് 2017 മുതൽ 2020 വരെയുള്ള കാലയള വിൽ ദുബായിലെ ഇന്ത്യൻ കോൺസൽ ജനറലായും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. കെയ്റോ, കൊളം ബോ, ജനീവ എന്നിവിടങ്ങളിലെ ഇന്ത്യൻ ദൗത്യങ്ങ ളിലും അദ്ദേഹം നിർണായക പങ്കുവഹിച്ചിട്ടുണ്ട്.
രാഷ്ട്രീയ-വാണിജ്യ കാര്യങ്ങൾ, വികസനം, നിരായുധീകരണം, അന്താരാഷ്ട്ര സുരക്ഷ, മാധ്യമങ്ങൾ, പ്രവാസികളുടെ ക്ഷേമം എന്നിവയിൽ ബഹുമുഖ പ്രതിഭ തെളിയിച്ചിട്ടുള്ള കരിയർ നയതന്ത്രജ്ഞനാണ് ശ്രീ വിപുൽ. ഐഐടി ഡൽഹിയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബി.ടെക് ബിരുദം നേടിയ അദ്ദേഹം, ഹൈദരാബാദിലെ ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസിൽ (ISB) നിന്ന് എംബിഎയും പൂർത്തിയാക്കിയിട്ടുണ്ട്.
ഇന്ത്യ-സൗദി തന്ത്രപരമായ പങ്കാളിത്ത കൗൺസിൽ (Strategic Partnership Council) കൂടുതൽ ശക്തമാക്കുക, ഉഭയകക്ഷി വ്യാപാരം, നിക്ഷേപം, ഊർജ്ജ-സാങ്കേതിക സഹകരണം എന്നിവ വർദ്ധിപ്പിക്കുക, പ്രാദേശിക സുരക്ഷാ ഏകോപനവും ഐമെക് (IMEC) കണക്റ്റിവിറ്റിയും വേഗത്തിലാക്കുക തുടങ്ങിയവ പുതിയ അംബാസഡറുടെ വരവോടെ കൂടുതൽ ഊർജ്ജിതമാകുമെന്നാണ് വിലയിരുത്തൽ.
സൗദിയിലെ പ്രവാസി ക്ഷേമം, കോൺസുലാർ സേവനങ്ങൾ മെച്ചപ്പെടുത്തൽ എന്നിവയ്ക്ക് മുൻഗണന നൽകുന്ന അദ്ദേഹത്തിന്റെ പ്രവർത്തനശൈലി സൗദിയിലെ ദശലക്ഷക്കണക്കിന് വരുന്ന ഇന്ത്യൻ സമൂഹത്തിന് വലിയ പ്രതീക്ഷയാണ് നൽകുന്നത്.
