ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ന്യൂഡല്‍ഹി: രാഷ്ട്രീയ ഗോദയിൽ എന്നും കൊമ്പുകോർക്കുന്നവരാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും. എന്നാൽ കഴിഞ്ഞ ദിവസം ലോക്സഭയിൽ കണ്ടത് ഇതൊന്നുമല്ല. കടുത്ത രാഷ്ട്രീയ വാദപ്രതിവാദങ്ങൾക്കിടയിലും സഭയെ ഒന്നടങ്കം പൊട്ടിച്ചിരിപ്പിച്ച ഒരു ‘സൗഹൃദപരമായ പരിഹാസ’വുമായാണ് രാഹുൽ ഗാന്ധി ഇത്തവണ എത്തിയത്. വിഷയം മറ്റൊന്നുമല്ല, സ്വന്തം വിവാഹജീവിതം തന്നെ!

മൂര്‍ച്ചയേറിയ സംവാദങ്ങളും വാഗ്വാദങ്ങളും അരങ്ങേറുന്ന ലോക്സഭയില്‍ രാഹുല്‍ ഗാന്ധി ചിരിപടര് ത്തിയ വീഡിയോ സോഷ്യല്‍ മീഡിയയിലും വൈറലാണ്. വനിതാ സംവരണ ബില്ലിനുമേല്‍ ഭരണപക്ഷവും പ്രതിപക്ഷവും ഗൗരവമേറിയ ചര്‍ച്ച പുരോഗമിക്കുന്നതിനിടെയായിരുന്നു സംഭവം. ഓരോ പുരുഷൻ്റെയും ജീവിതത്തിലും കാഴ്ചപ്പാടുകളിലും സ്ത്രീകൾ ചെലുത്തുന്ന സ്വാധീനത്തെ ക്കുറിച്ച് സംസാരിക്കവേ രാഹുൽ ഗാന്ധി നടത്തിയ രസകരമായ പരാമർശമാണ് സഭയില്‍ ചിരിപടര്‍ത്തിയത്.
അമ്മമാർ, സഹോദരിമാർ, ഭാര്യമാർ എന്നിവരിൽ നിന്ന് നാമെല്ലാവരും ഒരുപാട് കാര്യങ്ങൾ പഠിക്കുന്നുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഇതിനിടെ, ഭാര്യയ്ക്കായി കവിത എഴുതാത്തതിന് തനിക്ക് വീട്ടിൽ നിന്ന് വഴക്ക് കിട്ടാറുണ്ടെന്ന് പാർലമെൻ്ററി കാര്യ മന്ത്രി കിരൺ റിജിജു സഭയില്‍ തമാശരൂപേണ വ്യക്തമാക്കിയിരുന്നു. ഇതിനോട് പ്രതികരിക്കവെ, “പ്രധാനമന്ത്രിക്കും എനിക്കും ഭാര്യ എന്ന വിഷയമില്ല, അതുകൊണ്ട് ആ വശത്തുനിന്നുള്ള നിർദേശങ്ങൾ ഞങ്ങൾക്ക് ലഭിക്കാറില്ല. എന്നാൽ ഞങ്ങൾക്ക് ഞങ്ങളുടെ അമ്മമാരും സഹോദരിമാരുമുണ്ട്” എന്ന് രാഹുൽ പറഞ്ഞത് സഭയിൽ ചിരി പടർത്തി. പ്രധാനമന്ത്രിയെയും തന്നെയും ഒരേ തട്ടിൽ നിർത്തി രാഹുൽ നടത്തിയ ഈ സ്വയം പരിഹാസം ഭരണ-പ്രതിപക്ഷ ഭേദമന്യേ സഭയിൽ വലിയ ചിരിയാണ് പടർത്തിയത്.
അമിത് ഷായെ ചിരിപ്പിച്ച പ്രിയങ്ക
തമാശ അവിടെയും തീർന്നില്ല. തൻ്റെ സഹോദരി പ്രിയങ്ക ഗാന്ധിയെ പുകഴ്ത്താനും രാഹുൽ മറന്നില്ല. എന്നാൽ ആ പുകഴ്ത്തലിലും ഒരു വെടിക്ക് രണ്ട് പക്ഷി എന്ന പോലെ അമിത് ഷായെയും അദ്ദേഹം ഉൾപ്പെടുത്തി. “കഴിഞ്ഞ 20 വർഷത്തെ എൻ്റെ രാഷ്ട്രീയ ജീവിതത്തിൽ എനിക്ക് സാധിക്കാത്ത ഒരു കാര്യം എൻ്റെ സഹോദരി വെറും അഞ്ച് മിനിറ്റ് കൊണ്ട് സാധിച്ചെടുത്തു, അമിത് ഷാജിയെ ഒന്ന് ചിരിപ്പിക്കുക എന്നത്!” എന്നായിരുന്നു രാഹുലിൻ്റെ അടുത്ത കമൻ്റ്. തലേദിവസം പ്രിയങ്കയുടെ പ്രസംഗത്തിനിടെ അമിത് ഷാ ചിരിച്ചതിനെക്കുറിച്ചായിരുന്നു രാഹുലിൻ്റെ പരാമര്‍ശം. ഇതോടെ സഭയിൽ പൊട്ടിച്ചിരി ഉച്ചസ്ഥായിയിലായി.
രാഷ്ട്രീയമായ വിയോജിപ്പുകൾ നിലനിൽക്കുമ്പോഴും വ്യക്തിപരമായ പരാമർശങ്ങളെ ഇത്ര ലാഘവത്തോടെയും നർമ്മത്തോടെയും കൈകാര്യം ചെയ്യാമെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ സന്ദേശം. ഗൗരവമേറിയ ചർച്ചകൾക്കിടയിൽ വീണുകിട്ടിയ ഈ ചെറിയ ചിരി നിമിഷങ്ങൾ ജനാധിപത്യത്തിലെ മനോഹരമായ കാഴ്ചകളിലൊന്നായി മാറി. എന്തായാലും “എനിക്കും മോദിക്കും ഭാര്യയില്ല” എന്ന രാഹുലിന്റെ തുറന്നുപറച്ചിൽ സോഷ്യൽ മീഡിയയും ഏറ്റെടുത്തിരിക്കുകയാണ്. “സത്യം പറഞ്ഞല്ലോ രാഹുൽ ജി” എന്ന മട്ടിലാണ് പലരുടെയും കമൻ്റുകൾ.
